ദേശീയപാത നിര്‍മാണത്തിലെ വീഴ്ച സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ മന്ത്രി മുഹമ്മദ് റിയാസ്. നിര്‍മാണത്തിന്‍റെ പലഘട്ടത്തിലും സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ടെന്നും ശ്രദ്ധയില്‍പെടുത്തേണ്ട വിഷയങ്ങള്‍ പലതും ശ്രദ്ധയില്‍പെടുത്തിയിരുന്നെന്നും റിയാസ് മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ കൂരിയാട്ടെ അടക്കം പ്രശ്നങ്ങള്‍ അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് മന്ത്രി മറുപടി നല്‍കിയില്ല. പ്രദേശം സന്ദര്‍ശിക്കുമോ എന്ന ചോദ്യത്തിനും മറുപടി നല്‍കിയില്ല. ഇനിയും ദേശീയപാത അതോറിറ്റിക്ക് പൂര്‍ണപിന്തുണ നല്‍കുമെന്നും യു.ഡി.എഫ് ഇത് സുവര്‍ണാവസരമാക്കുന്നതിന് ജനം മറുപടി പറയുമെന്നും മന്ത്രി പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.