തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പത്താംക്ലാസുകാരി കുളത്തില്‍ മരിച്ചനിലയില്‍. നെയ്യാറ്റിന്‍കര മരുതത്തൂര്‍ സ്വദേശി അനഖയാണ് മരിച്ചത്. മാരായമുട്ടം എച്ച്എസ്എസിലെ വിദ്യാര്‍ഥിയായാണ്. പെണ്‍കുട്ടിയെ രാവിലെ മുതല്‍ കാണാനില്ലായിരുന്നു. മരണത്തില്‍ ദുരൂഹതയെന്നാണ് ബന്ധുക്കളുടെ ആരോപണം.
രണ്ടു മണിയ്ക്കാണ് കുളത്തില്‍ പത്താംക്ലാസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. അനഖയുടെ പിതാവ് വിദേശത്താണ്. അമ്മ കെഎസ്ഇബിയില്‍ താല്‍ക്കാലിക ജീവനക്കാരിയാണ്. മകളെ കാണാനില്ലെന്ന് ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു.
കുളത്തിനു സമീപം ചെരിപ്പ് കണ്ടതോടെ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. അവരെത്തി തിരച്ചില്‍ നടത്തുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. അതേസമയം. ഒരാള്‍ മുങ്ങിമരിക്കാന്‍ മാത്രം ആഴമൊന്നും കുളത്തിനില്ലെന്നും മരണത്തില്‍ അന്വേഷണം വേണമെന്നും നാട്ടുകാരും ബന്ധുക്കളും ആവശ്യപ്പെട്ടു.