സ്കൂൾ വിദ്യാർത്ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ 20കാരനെ പൊലീസ് പിടികൂടി. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. വർക്കല മേലേ വെട്ടൂർ കോണത്തുവിള റബിൻ മൻസിലിൽ അജ്മലാണ് (അജി ) അറസ്റ്റിലായത്.
വാർഷിക പരീക്ഷക്ക് ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്കൂൾ വിദ്യാർഥിനിയെ അജ്മൽ തടഞ്ഞുനിർത്തി പ്രണയാഭ്യർത്ഥന നടത്തുകയായിരുന്നു. പെൺകുട്ടി ഇഷ്ടമല്ലെന്ന് അറിയിച്ചതോടെ ശാരീരികമായി ആക്രമിക്കാനായി ശ്രമം.
കുതറി മാറിയ പെൺകുട്ടിയെ അജ്മല്‍ ബലമായി പിടിച്ചുകൊണ്ട് പോയി സമീപത്തെ കെട്ടിടത്തിനുള്ളിലെത്തിച്ച് ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് രക്ഷിതാക്കളുടെ പരാതി.
സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് അന്വേഷണത്തിനൊടുവിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അജ്മലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.