ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വില്‍പന നടത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവ് അറസ്റ്റിൽ. കൊല്ലം കൊട്ടിയം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മനോരമ ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് യുവതിയുടെ പരാതിയിൽ കേസെടുക്കാൻ പൊലീസ് തയ്യാറായത്. മനോരമ ന്യൂസ് ബിഗ് ഇംപാക്ട്. Also Read: ‘മുന്നോട്ട്, തികച്ചും ഒറ്റയ്ക്ക്...’; ജീവയും അപര്‍ണയും വേര്‍പിരിയുന്നു
വിദേശത്ത് വച്ചാണ് തന്റെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകൾക്ക് ഭർത്താവ് വിൽക്കുന്നതായി യുവതിയുടെ ശ്രദ്ധയിൽപെടുന്നത്. ഭർത്താവിന്റെ ഫോണിൽ നിന്നും ലാപ്ടോപിൽ നിന്നും ഇതിന്റെ തെളിവുകൾ മുപ്പതുകാരിക്ക് ലഭിക്കുകയും ചെയ്തു. തന്ത്രപൂർവം പ്രതിയെ യുവതി നാട്ടിലേക്ക് എത്തിക്കുകയായിരുന്നു. നാട്ടിലെത്തിയ പ്രതി നാലു വയസ്സുകാരിയായ മകളുടെ മുന്നിൽ വച്ച് ലൈംഗിക വൈകൃതം കാണിച്ചു. യുവതി പരാതി നൽകിയതിന് പിന്നാലെ പ്രതി ഒളിവിൽ പോയി.
മകളുടെ മുന്നിൽ വച്ച് ലൈംഗിക വൈകൃതം കാണിച്ചെന്ന് ദൃശ്യങ്ങളുൾപ്പെടെ പരാതി നൽകിയിട്ടും പോക്സോനിയമപ്രകാരം കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. ഇതിന് പിന്നാലെ സംസ്ഥാന പൊലീസ് മേധാവിക്ക് ഉൾപ്പെടെ പെൺകുട്ടി പരാതി നൽകി.
ചൈൽഡ് വെൽഫെയർ കമ്മിറ്റി ക്ലിനിക്കൽ സൈക്കോളജിന്റെ സഹായത്താൽ നാലുവയസ്സുകാരിയുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് അന്വേഷണസംഘം പോക്സോ പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയത്. ഒളിവിലുള്ള പ്രതി കഴിഞ്ഞദിവസം രാത്രി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നു. ടവർ ലൊക്കേഷൻ പിന്തുടർന്ന് ചാത്തന്നൂർ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.