പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്കില്ലെന്ന് കഴിഞ്ഞ ദിവസവും പിണറായി വിജയന്‍ ആവര്‍ത്തിച്ചിരുന്നു. പദവി സിപിഎമ്മിന്‍റേത് തന്നെയാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് താന്‍ കത്ത് നല്‍കുമെന്നും പിണറായി
പ്രതിപക്ഷ ഉപനേതൃപദവിയില്‍ നിലപാട് കടുപ്പിച്ച് സിപിഐ ദേശീയ നേതൃത്വം. രാജ്യത്തെ മുതിര്‍ന്ന ഇടത് നേതാവെന്ന നിലയില്‍ പിണറായി വിജയന്‍ എല്ലാവരെയും ഉള്‍ക്കൊള്ളണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ ആവശ്യപ്പെട്ടു. ചര്‍ച്ചയില്ലെന്ന്, പിണറായി വിജയന്‍ പറയുന്നത് എന്തുകൊണ്ടെന്ന് അറിയില്ല. ഉപനേതൃപദവി സിപിഐയുടെ ന്യായമായ ആവശ്യമാണ്. ഈ വിഷയത്തില്‍ പരസ്യപ്രതികരണം ഒഴിവാക്കാന്‍ പിണറായി വിജയനോട് മാധ്യമങ്ങള്‍ പറയണം. സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി ഡല്‍യിലെത്തുമ്പോള്‍ ഈ വിഷയം വീണ്ടും ഉന്നയിച്ചേക്കുമെന്നും ഡി.രാജ ഡല്‍ഹിയില്‍ പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്കില്ലെന്ന് കഴിഞ്ഞ ദിവസവും പിണറായി വിജയന്‍ ആവര്‍ത്തിച്ചിരുന്നു. പദവി സിപിഎമ്മിന്‍റേത് തന്നെയാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് താന്‍ കത്ത് നല്‍കുമെന്നുമായിരുന്നു പിണറായി വിജയന്‍റെ നിലപാട്. അതേസമയം, പിണറായി വിജയന്‍റെ വാശിക്ക് മുന്നില്‍ മുട്ടുമടക്കേണ്ടതില്ലെന്നും പദവിക്കായി ഏതറ്റം വരെയും പോകാമെന്നുമാണ് സിപിഐയുടെ നിലപാട്. വഴങ്ങിയില്ലെങ്കില്‍ നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആവശ്യപ്പെടാനും മുന്നണിയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സിപിഐ ആലോചിക്കുന്നുണ്ട്. മകളുടെ ഇഡി കേസില്‍ സിപിഐ പിന്തുണയ്ക്കാത്തതാണ് പിണറായിയുടെ അതൃപ്തിക്ക് കാരണമെന്നാണ് സിപിഐയുടെ അനുമാനം. വീണയുടേത് രാഷ്ട്രീയക്കേസ് അല്ലെന്നും അങ്ങനെ നേരിടേണ്ടതില്ലെന്നുമാണ് ഇക്കാര്യത്തില്‍ സിപിഐ വാദം.
ENGLISH SUMMARY:
The CPI national leadership has intensified its stance on the Deputy Leader of the Opposition post, with General Secretary D. Raja stating that veteran Left leader Pinarayi Vijayan should accommodate all coalition partners. Expressing bewilderment over Vijayan’s outright dismissal of discussions, the CPI maintains that the deputy leadership is a rightful claim that warrants mutual dialogue rather than unilateral rejection. While Vijayan insists the post belongs exclusively to the CPI(M) and plans to write to the Speaker accordingly, the CPI is exploring strict countermeasures—including demanding a separate block in the assembly or skipping front meetings—if their demands are ignored. Furthermore, the party suspects that Vijayan's underlying discontent stems from the CPI's muted stance on the Enforcement Directorate case involving his daughter