ip-binu-onam-police-onam-2
  • ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം സ്റ്റേഷനു മുന്നിൽ ഓണം ആഘോഷിച്ചതിൽ പോലീസുകാർക്കെതിരെ നടപടി ഉണ്ടാകും.

ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം സ്റ്റേഷനു മുന്നിൽ ഓണം ആഘോഷിച്ചതിൽ പോലീസുകാർക്കെതിരെ നടപടി ഉണ്ടാകും. പ്രതികളുടെ ഓണാഘോഷം തടയുന്നതിൽ വീഴ്ച വരുത്തിയ അഞ്ചു പോലീസുകാരെ സ്ഥലം മാറ്റാനാണ് തീരുമാനം.  Also Read: ഇ.ഡി. കേസ് പ്രതികളുടെ റീല്‍സ്; ഒപ്പിടിപ്പിച്ച് സമയത്തിന് പറഞ്ഞയച്ചില്ല; പൊലീസിന് വീഴ്ച

 

അതേസമയം പ്രതികളും പോലീസുകാരും ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചത് ഗൂഢാലോചന ആണോ എന്ന് സംശയമുണ്ട്. ഇതുൾപ്പെടെ കണ്ടെത്താനായി കൂടുതൽ വിശദമായ അന്വേഷണവും പ്രഖ്യാപിക്കും.  അതിനിടെ, പ്രതികളുടെ ഓണാഘോഷത്തില്‍ അതൃപ്തി അറിയിച്ച്  പൊലീസ് മേധാവിക്ക് ഇഡി കത്തയയ്ക്കും. 

മ്യൂസിയം സ്റ്റേഷനിൽ നിന്ന് ക്യാംപിലേക്ക് ആയിരിക്കും ഇവരെ മാറ്റുക. അതേസമയം പ്രതികളും പോലീസുകാരും ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചത് ഗൂഢാലോചന ആണോ എന്ന് സംശയമുണ്ട്. ഇതുൾപ്പെടെ കണ്ടെത്താനായി കൂടുതൽ വിശദമായ അന്വേഷണവും പ്രഖ്യാപിക്കും. ഈ അന്വേഷണത്തിനുശേഷം ആയിരിക്കും കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം എന്ന് തീരുമാനിക്കുക. 

സ്റ്റേഷൻ ഹൗസ് ഓഫീസർ ആയിരുന്ന ഇടത് അനുകൂല യൂണിയൻ നേതാവ് കൂടിയായ ആർ പ്രശാന്തിന് സംഭവത്തിൽ വീഴ്ചയില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. കമ്മീഷണറുടെ അനുമതിയോടെ പ്രശാന്ത് ആശുപത്രിയിൽ പോയിരുന്ന സമയത്താണ് പ്രതികളുടെ ഓണാഘോഷം നടന്നത്.

ENGLISH SUMMARY:

Five police officers are likely to face action for allegedly failing to prevent the accused in the case of attacking Enforcement Directorate (ED) officials from celebrating Onam in front of the Museum Police Station. The decision is reportedly to transfer the five officers who failed to stop the accused from holding the celebration.