adoor-vadakkadathukavu-car-bike-collision-police-officer-dies
  • കരുനാഗപ്പള്ളി സ്വദേശി എസ്. സച്ചുവാണ് മരിച്ചത്. അടൂര്‍ പൊലീസ് ക്യാംപിലെ ഉദ്യോഗസ്ഥനാണ്

എം.സി.റോഡിൽ അടൂർ വടക്കടത്തുകാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ പൊലീസുകാരൻ മരിച്ചു.വടക്കടത്തുകാവ് മൂന്നാം ബറ്റാലിയൻ പൊലീസ് ക്യാമ്പിലെ ഹവിൽദാർ കരുനാഗപ്പള്ളി ആലുംകടവ് മരുതൂർകുളങ്ങര സൗത്ത് പുത്തൻപുരയിൽ  എസ്.സച്ചു (44) ആണ് മരിച്ചത്.  ഞായറാഴ്ച രാത്രി 11.15-ന് വടക്കടത്തുകാവ് ജങ്ഷനിൽ ആയിരുന്നു അപകടം. ഗുരുതര പരുക്കേറ്റ സച്ചുവിനെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

ENGLISH SUMMARY:

A police officer tragically lost his life when his motorcycle collided with a car in Vadakkadathukavu, Adoor. The victim has been identified as S. Sachu, a native of Karunagappally who served as an officer at the Adoor police camp. Emergency efforts could not save him, leaving colleagues and locals deeply saddened by the sudden loss.