palakkad-railway-division-bifurcation-centre-political-strategy-mangaluru-mysuru

Image credit: Indianrail.info

  • റെയില്‍വേ ബോര്‍ഡ് ഇറക്കിയ ഉത്തരവില്‍ വിഭജനത്തിന്റെ കാരണങ്ങള്‍ വിശദീകരിക്കുന്നില്ല. ഇതോടെയാണു രാഷ്ട്രീയ തീരുമാനമാണന്നു വ്യക്തമായത്

മംഗളുരുവിെന പാലക്കാട് ഡിവിഷനില്‍ നിന്നും വിഭജിച്ചു മൈസുരുവിലേക്കു കൂട്ടിചേര്‍ത്ത നടപടിയില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്നാക്കം പോകില്ല. കേരളത്തിന്റെ  പ്രതിഷേധങ്ങളെ  യുപിഎ കാലത്തു നടന്ന സേലം ഡിവിഷന്‍ രൂപീകരണം ചൂണ്ടികാണിച്ചു രാഷ്ട്രീയമായി നേരിടും. രാജ്യത്തെ ഏറ്റവും മികച്ച ഡിവിഷന്റെ വിഭജനത്തിനു പ്രത്യേക കാരണം പോലും മുന്നോട്ടുവെയ്ക്കാന്‍ റെയില്‍വേയ്ക്കാവുന്നുമില്ല.

റെയില്‍വേ ബോര്‍ഡ് ഇറക്കിയ ഉത്തരവില്‍  വിഭജനത്തിന്റെ  കാരണങ്ങള്‍ വിശദീകരിക്കുന്നില്ല. ഇതോടെയാണു രാഷ്ട്രീയ തീരുമാനമാണന്നു വ്യക്തമായത്. ഗസറ്റ് നോട്ടിഫിക്കേഷന്‍ അടക്കം പൂര്‍ത്തിയായതിനാല്‍  ഇതില്‍നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്നാക്കം പോകില്ല. കന്നഡ വികാരം ഉയരുമെന്നതിനാല്‍ വിഭജനത്തെ ദേശീയതലത്തില്‍ കോണ്‍ഗ്രസും വലിയ രീതിയില്‍ എതിര്‍ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു. 

സുരക്ഷ,കൃത്യനിഷ്ഠത,പ്രശ്നപരിഹാരം. വരുമാനം കണ്ടെത്തല്‍, വൃത്തി തുടങ്ങിയ ഘടകങ്ങളെ ആസ്പദമാക്കിയുള്ള കീ പെര്‍ഫോമന്‍സ് ഇന്‍ഡക്സില്‍ പാലക്കാട് ഡിവിഷന് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ആദ്യ രണ്ടു സ്ഥാനമുണ്ട്. ട്രെയിനുകളുടെ സമയം പാലിക്കുന്നതില്‍ ദേശീതലത്തില്‍ ആറാം റാങ്കും പാലക്കാടിനാണ്. എന്നാല്‍ മൈസുരുവിനു 48–ാം റാങ്കാണ്. ഇതോടെ ഭരണപരമോ സാങ്കേതികമായ കാരണങ്ങളാല്‍ അല്ല ഡിവിഷന്‍ വിഭജനമെന്നും വ്യക്തമാവുകയാണ്.

ENGLISH SUMMARY:

The Central Government and Railway Board are moving forward with the controversial bifurcation of the Palakkad Railway Division, which involves merging Mangaluru into Mysuru, despite lacking clear administrative or technical justifications. Although Palakkad consistently outperforms Mysuru and ranks among the top divisions nationally for safety, efficiency, and punctuality, the Centre intends to counter Kerala's widespread protests through political strategy by citing historical precedents like the UPA-era Salem division formation. Consequently, the decision has triggered severe political friction, with state leaders and parliamentarians planning strong protests over significant anticipated losses in revenue and administrative control.