സംസ്ഥാനത്ത് വിദേശ സര്‍വകലാശാലകള്‍ 15 വര്‍ഷം മുന്നേ വരേണ്ടതായിരുന്നുവെന്നു മുന്‍ അംബാസഡറും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗവുമായിരുന്ന ടി.പി.ശ്രീനിവാസന് മനോരമ ന്യൂസിനോട്. അന്നേ സര്‍വകലാശാലകള്‍ വന്നിരുന്നെങ്കില്‍ വിദ്യാഭ്യാസരംഗത്ത് സമൂലമാറ്റത്തിനു കാരണമാകുമായിരുന്നു. അന്നു ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗമായിരുന്ന തന്നെ എസ്.എഫ്.ഐക്കാര്‍ ആക്രമിച്ചത് കാര്യങ്ങള്‍ അറിയാത്തതുകൊണ്ടായിരുന്നെന്നും ടി.പി.ശ്രീനിവാസന് പറഞ്ഞു. എസ്.എഫ്.ഐ യുടെ കടുത്ത പ്രതിഷേധം കാരണമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആലോചനയിലുണ്ടായിരുന്ന വിദേശസര്‍വകലാശാല നടക്കാതിരുന്നത്.