ഉന്നതബിരുദങ്ങള്‍ നേടിയിട്ടും തൊഴിലിന് അനുയോജ്യമായ രീതിയില്‍ വിദ്യാര്‍ഥികളെ നയിക്കാന്‍ സാധിക്കാത്തതാണ് കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസമേഖല നേരിടുന്ന വെല്ലുവിളിയെന്ന് പ്രമുഖ സംരംഭകര്‍. സിലബസ് കാലാനുസൃതമായി പരിഷ്കരിക്കാത്തതടക്കമുള്ള നിലവിലെ സംവിധാനങ്ങളുടെ പരിമിതികള്‍ ഇതിന് കാരണമാണ്. മാറിയ കാലത്തിന്‍റെ നൂതന സാങ്കേതിക വിദ്യകളെ കൂടി ഉള്‍ക്കൊണ്ട് വിദ്യാഭ്യാസമേഖല അഴിച്ചുപണിയേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ പ്രമുഖ യുവസംരംഭകരായ ജെയ്ന്‍ യൂണിവേഴ്സിറ്റി ഡയറക്ടര്‍- ഇനീഷ്യേറ്റീവ്സ് ടോം എം ജോസഫ്, ലക്ഷ്യ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഓര്‍വെല്‍ ലിയോണല്‍ എന്നിവര്‍ സംസാരിച്ചു.