എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാതീയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. എസ്എസ്എല്‍സി പരീക്ഷ പരീക്ഷ മാര്‍ച്ച് 5ന് ആരംഭിക്കും. രാവിലെ 9.30 ന് തുടങ്ങും. പരീക്ഷാഫലം മെയ് എട്ടിന്. ഐടി മോഡല്‍ ജനുവരി 12 മുതല്‍ ആരംഭിക്കും.
3000 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. 2.25 ലക്ഷം കുട്ടികളാണ് പരീക്ഷയെഴുതുക. മോഡല്‍ പരീക്ഷ ഫെബ്രുവരി 16 മുതലാണ്. പ്ലസ് വണ്‍ പരീക്ഷ മാര്‍ച്ച് 5 മുതല്‍ 27 വരെയാണ്. പ്ലസ് ടു പരീക്ഷ മാര്‍ച്ച് 8 മുതല്‍ 28 വരെ നടക്കും. പ്ലസ് ടു പരീക്ഷ വെള്ളിയാഴ്ച ഒഴികെ 2.30 നാണ്. മേയ് 26 ന് പ്ലസ് ടു ഫലപ്രഖ്യാപനം പ്രതീക്ഷിക്കുന്നു.
എട്ട്, ഒമ്പത് ക്ലാസുകളിൽ അടുത്ത അധ്യയന വർഷം മുതൽ സബ്ജക്ട് മിനിമം നടപ്പാക്കുമെന്നും, വിദ്യാർത്ഥികൾക്ക് തൊഴിൽ-പഠന സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി 'കരിയർ പ്രയാണം' എന്ന പുതിയ പോർട്ടൽ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. 'ഒരു അധ്യയന വർഷത്തിൽ അതാത് വിഷയങ്ങൾ നേടേണ്ട പഠന ലക്ഷ്യങ്ങൾ ആർജിക്കാതെ തൊട്ടടുത്ത ക്ലാസിലേക്ക് പ്രവേശനം നൽകുന്നത് കുട്ടികളുടെ അക്കാദമിക മുന്നേറ്റത്തിൽ സഹായകരമല്ല' എന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.