File image
ബിജെപിയുമായുള്ള തന്റെ ബന്ധം കുടുംബബന്ധം ഇല്ലാതാക്കുന്നതായി പത്മജ വേണുഗോപാല്‍. ബിജെപി ബന്ധം കുടുംബപാര്യമ്പര്യത്തിന് വിരുദ്ധമാണെന്ന് തോന്നി. ഇക്കാര്യങ്ങള്‍ ബിജെപി സംസ്ഥാനനേതൃത്വത്തെ അറിയിച്ചു. കുടുംബപ്രശ്നമായതിനാല്‍ തുടര്‍ചര്‍ച്ചയില്ലെന്ന് അവര്‍ വ്യക്തമാക്കി. ബിജെപി സംസ്ഥാന നേതൃത്വം ഒറ്റപ്പെടുത്തിയെന്നും പത്മജ പറയുന്നു. പത്മജ ഇന്ന് രാജി പ്രഖ്യാപിച്ചേക്കും. വ്യക്തിപരമായ കാരണങ്ങളാലാണെന്നാണ് വിശദീകരണം.
Also read: പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുമെന്ന് സൂചന
അതേസമയം, ബിജെപി വിട്ട് മടങ്ങിവന്നാൽ പത്മജ വേണുഗോപാലിനെ സ്വീകരിക്കാൻ കോൺഗ്രസ് നേതൃത്വം ഒരുങ്ങി. സഹോദരനും മന്ത്രിയുമായ കെ. മുരളീധരൻ ഉൾപ്പെടെ വരവ് സ്വാഗതം ചെയ്തിട്ടുണ്ട്. പാർട്ടിയിലെ ഉന്നത നേതാക്കളുമായി പത്മജ ആശയവിനിമയത്തിലുമാണ്. ബിജെപിയിലെ അവഗണനയാണ് പത്മജയുടെ മടക്കത്തിന് വേഗം പകരുന്നതെന്നാണ് വിവരം. അതേസമയം, കോൺഗ്രസിലേക്കുള്ള മടക്കം സംബന്ധിച്ച് പരസ്യ പ്രതികരണത്തിന് പത്മജ മുതിർന്നിട്ടില്ല.
കോൺഗ്രസിലേക്കു മടങ്ങാനുള്ള ശ്രമം പത്മജ ആരംഭിച്ചത് 3 മാസം മുൻപാണെന്നാണു സൂചന. സഹോദരനും മന്ത്രിയുമായ കെ.മുരളീധരനോടാണു കോൺഗ്രസിലേക്ക് മടങ്ങാനുള്ള ആഗ്രഹം ആദ്യം അറിയിച്ചത്. അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാതിരുന്ന മുരളി, പാർട്ടി നേതൃത്വവുമായി സംസാരിക്കാൻ നിർദേശം നൽകി. തുടർന്ന് പത്മജ മുഖ്യമന്ത്രിയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചുവെന്നാണു വിവരം. സംസ്ഥാന നേതൃത്വത്തിൽനിന്നു കാര്യമായ എതിർപ്പുണ്ടായില്ല. പദവി സംബന്ധിച്ച വാഗ്ദാനമൊന്നും പത്മജയ്ക്കു കോൺഗ്രസ് നൽകിയിട്ടില്ല.
അതേസമയം, പത്മജ തിരിച്ചെത്തുമെന്ന അഭ്യൂഹം പരന്നതോടെ തൃശൂർ ജില്ലയിലെ കോൺഗ്രസ് നേതാക്കളിൽ പലരും എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. തിരിച്ചെടുക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതാക്കളെ സമീപിക്കാനുള്ള നീക്കത്തിലാണ് ഇവർ. പത്മജയ്ക്കൊപ്പം ബിജെപിയിലെത്തി തൃശൂർ ജില്ലാ ഭാരവാഹി സ്ഥാനങ്ങൾ നേടിയവരും രാജിവച്ച് കോൺഗ്രസിൽ ചേരുമെന്നാണു വിവരം.
കഴിഞ്ഞ ഫെബ്രുവരിയിൽ പത്മജയെ കേന്ദ്രസർക്കാർ ഗവർണർ സ്ഥാനത്തേക്കു പരിഗണിക്കുന്നുവെന്ന അഭ്യൂഹം ശക്തമായിരുന്നെങ്കിലും അവസാനം ഒഴിവാക്കപ്പെട്ടു. തുടർന്നു നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിച്ചു. കോൺഗ്രസ് സ്ഥാനാർഥിയായി രണ്ടുതവണ ചെറിയ വോട്ടുകൾക്കു പരാജയപ്പെട്ട മണ്ഡലത്തിൽ ബിജെപിക്കുവേണ്ടി മത്സരിച്ചപ്പോൾ മൂന്നാം സ്ഥാനത്തായി.