sreenadevi-kunjamma
  • അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെ എട്ട് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച് പത്തനംതിട്ട ജില്ലാ കോടതി. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെ എട്ട് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച് പത്തനംതിട്ട ജില്ലാ കോടതി. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. Also Read: യുഎഇയില്‍ മലയാളി കുടുംബത്തിലെ 3 കുട്ടികള്‍ വാഹനാപകടത്തില്‍ മരിച്ചു; 4 പേര്‍ ചികില്‍സയില്‍


ശ്രീനാദേവിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ യൂട്യൂബർ രാജൻ ജോസഫിനെ കഴിഞ്ഞ ജൂലൈ 21നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ പൊലീസ് സ്റ്റേഷനിൽ വെച്ച് ഇയാളെ ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ 20 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. ശ്രീനാദേവി ലോക്കപ്പിലെത്തി രാജൻ ജോസഫിനെ സന്ദർശിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടതോടെയാണ് ശ്രീനാദേവിയെയും മറ്റ് യൂത്ത് കോൺഗ്രസ് നേതാക്കളെയും കേസിൽ പ്രതിചേർത്തത്.

പരാതിക്കാരിക്ക് ഏത് സമയത്തും പൊലീസ് സ്റ്റേഷനിലെത്താൻ അനുവാദമുണ്ടെന്നും അതിനാൽ ശ്രീനാദേവി ലോക്കപ്പിലെത്തി രാജൻ ജോസഫിനെ കണ്ടതിൽ തെറ്റില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. കൂടാതെ, സംഭവത്തിന് പിന്നാലെ  പ്രതിചേർക്കാതെ മൂന്ന് മാസത്തിന് ശേഷമാണ് ശ്രീനാദേവിയെ കേസിൽ ഉൾപ്പെടുത്തിയതെന്നും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. പ്രതിഭാഗത്തിന്‍റെ വാദങ്ങളും മറ്റ് സാഹചര്യങ്ങളും പരിഗണിച്ചാണ് കോടതി എട്ട് പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചത്.

ENGLISH SUMMARY:

The Pathanamthitta District Court has granted anticipatory bail to eight accused, including Congress leader Sreenadevi Kunjamma, in the Adoor police station attack case. The police had opposed their bail pleas. The case arose after YouTuber Rajan Joseph was arrested over a complaint of social media harassment against Sreenadevi. The defence argued that Sreenadevi was unnecessarily implicated in the case three months after the incident.