fujairah-accident-malayalis
  • ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ഫുജൈറയിലെ ഇവാ കഫറ്റീരിയ നടത്തുന്ന മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടിൽപ്പാറ സിദ്ധിഖിന്റെ രണ്ടു മക്കളും പേരക്കുട്ടിയുമാണ് മരിച്ചത്.

യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ചു. നാലുപേർക്ക് ഗുരുതരമായി പരുക്കേറ്റു. മലപ്പുറം എ.ആർ.നഗർ കുന്നുംപുറം സ്വദേശി സിദ്ദിഖിന്റെ ഇരട്ടക്കുട്ടികളായ അഷ്മിൽ, ജസ്‌ന, സിദ്ദിഖിന്‍റെ മൂത്ത സഹോദരി ഫർസാനയുടെ മകൻ മുഹമ്മദ് ഫായിസ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.  . Also Read: നിയന്ത്രണ രേഖയ്ക്കരികെ സൈനികാഭ്യാസത്തിന് തയാറെടുത്ത് വ്യോമസേന; നോട്ടാം പ്രഖ്യാപിച്ചു.

ഫുജൈറയിൽ ബിസിനസ് നടത്തുന്ന സിദ്ദിഖിന്റെ കുടുംബം സഞ്ചരിച്ച വാഹനം ഉൾപ്പെടെ ആറ് വാഹനങ്ങൾ ട്രെയിലറിന് പിന്നില്‍ ഇടിച്ചാണ് പുലർച്ചെ വൻ ദുരന്തമുണ്ടായത്. കുടുംബത്തെ സന്ദർശിക്കാനെത്തിയ ബന്ധുവിനെ യാത്രയാക്കാൻ പോയി മടങ്ങുന്നതിനിടെ ഫുജൈറ കോടതിക്ക് സമീപമായിരുന്നു അപകടം. വിദ്യാർത്ഥികളായ അഷ്മിലും ജസ്‌നയും ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നാട്ടിൽ നിന്ന് സന്ദർശക വീസയിൽ ഫുജൈറയില്‍ എത്തിയത്. ചികിത്സയ്ക്കായി നാട്ടിൽ പോയിരുന്ന സിദ്ദിഖ് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭാര്യയ്ക്കും മകൾക്കുമൊപ്പം യുഎഇയിൽ തിരിച്ചെത്തിയത്.

അപകടസമയത്ത് കാറിലുണ്ടായിരുന്ന സിദ്ദിഖിന്റെ ഭാര്യ, മൂത്ത മകൾ ഫർസാന, ഇവരുടെ മറ്റ് രണ്ട് കുട്ടികൾ എന്നിവർക്കാണ് പരുക്കേറ്റത്. ഇവര്‍ ഫുജൈറ, ഷെയ്ഖ് ഖലീഫ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍യിലാണ്. പരുക്കേറ്റവര്‍ അപകടനില തരണം ചെയ്തുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. 

മുസ്ലിം ലീഗ് നേതാവായിരുന്ന അന്തരിച്ച ടി.കെ. മൊയ്തീൻ കുട്ടി മാസ്റ്ററുടെ മകനാണ് സിദ്ദിഖ്. മൂന്ന് കുരുന്നുകളുടെ അപ്രതീക്ഷിത വിയോഗം യുഎഇയിലെ പ്രവാസി സമൂഹത്തെയും ജന്മനാടായ മലപ്പുറത്തെയും തീരാവേദനയിലാഴ്ത്തി. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ENGLISH SUMMARY:

Three members of a Malayali family from Malappuram, Kerala, died in a tragic road accident in Fujairah, UAE. The victims were two 21-year-olds, Muhammad Asmil and Misna Jubin, and their three-year-old family member, Muhammad Faiz. Their car reportedly collided with the rear of a truck near Fujairah Court.