വി.ഡി.സതീശന്‍,  സണ്ണി ജോസഫ്.

വി.ഡി.സതീശന്‍, സണ്ണി ജോസഫ്.

  • ജി.എൻ.എ വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശനും വൈദ്യുതി മന്ത്രി സണ്ണി ജോസഫും തമ്മിലുണ്ടായിരുന്ന ഭിന്നതയ്ക്ക് താൽക്കാലിക പരിഹാരം.

ജി.എൻ.എ വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശനും വൈദ്യുതി മന്ത്രി സണ്ണി ജോസഫും തമ്മിലുണ്ടായിരുന്ന ഭിന്നതയ്ക്ക് താൽക്കാലിക പരിഹാരം. കെ.എസ്.ഇ.ബി ചെയർമാൻ എൻ. പ്രശാന്ത് വൈദ്യുതി മന്ത്രി സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി വൈദ്യുതി ലഭ്യതയും പ്രതിസന്ധി നേരിടാനുള്ള ബദൽ മാർഗങ്ങളും വിശദീകരിച്ചതിന് പിന്നാലെയാണ് രാഷ്ട്രീയ തലത്തിലും മഞ്ഞുരുക്കമുണ്ടായത്. തുടർന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും തമ്മിൽ ചർച്ച നടത്തി. Also Read: അരിവിലയ്ക്ക് പിന്നാലെ ഉള്ളിവിലയും കുതിക്കുന്നു; അടുക്കള ബജറ്റ് താളംതെറ്റുന്നു


ജി.എൻ.എയിൽ നിന്ന് വൈദ്യുതി വാങ്ങുന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ സർക്കാരിനുള്ളിലെ ഭിന്നതയായി വിഷയം വ്യാഖ്യാനിച്ച് പ്രതിപക്ഷം വിമർശനം ശക്തമാക്കാനുള്ള സാധ്യതയുണ്ടെന്നും അതിന് അവസരം നൽകേണ്ടതില്ലെന്നുമാണ് ഇരുവരുടെയും നിലപാട്. നവംബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി പ്രതിസന്ധിയുണ്ടാകാതെ മുന്നോട്ടുപോകാൻ കഴിയുമെന്ന കെ.എസ്.ഇ.ബി ചെയർമാന്റെ ഉറപ്പ് അംഗീകരിക്കുന്നുവെന്നാണ് മന്ത്രി സണ്ണി ജോസഫിന്റെ പ്രതികരണം.

നിലവിൽ വിവിധ വൈദ്യുതി കരാറുകളിലൂടെയും കേന്ദ്ര പൂളിലൂടെയും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുന്നുണ്ട്. അതിനാൽ ഏപ്രിൽ, മേയ് മാസങ്ങളിലെ ആവശ്യകത മുൻകൂട്ടി കണ്ട് ഡാമുകളിലെ ജലലഭ്യത ഉറപ്പാക്കുന്നതിനായി ആഭ്യന്തര വൈദ്യുതി ഉൽപാദനം കുറച്ചിരുന്നു. ഈ മാസം പവർ എക്സ്ചേഞ്ച് വഴിയും തത്സമയ വിപണിയിലൂടെയും ആവശ്യത്തിന് വൈദ്യുതി ലഭിച്ചില്ലെങ്കിൽ ആഭ്യന്തര ഉൽപാദനം വർധിപ്പിച്ച് പ്രതിസന്ധി പരിഹരിക്കാനാണ് തീരുമാനം.

അതേസമയം, പകൽ സമയത്ത് സോളാർ വൈദ്യുതി സംഭരിച്ച് രാത്രിയിൽ ഉപയോഗിക്കുന്നതിനുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം പദ്ധതിയുടെ പുരോഗതിയും വിലയിരുത്തും. വിവിധ സ്ഥലങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ അടുത്തയാഴ്ച മന്ത്രി സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ യോഗം ചേരും.

ENGLISH SUMMARY:

The political differences between Kerala's Chief Minister VD Satheesan and Electricity Minister Sunny Joseph over the proposed GNA power purchase have reportedly eased following discussions. KSEB Chairman N. Prashanth assured the minister that there would be no electricity shortage in November and December. Kerala plans to increase domestic power generation if market purchases fall short. The government will also review the progress of its Battery Energy Storage System (BESS) project to store daytime solar power for nighttime use.