കെപിസിസിയുടെ കലാ സാംസ്കാരിക സംഘടനയായ സംസ്കാര സാഹിതിയുടെ സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിട്ടു. സംസ്ഥാന ചെയര്മാന് സി.ആര്.മഹേഷ് എംഎല്‍എയുടെതാണ് തീരുമാനം. കലാ സംസ്കാരിക രംഗത്തില്ലാത്തവരാണ് ഇപ്പോള്‍ ഭാരവാഹികളായി ഇരിക്കുന്നതെന്നും ഇവര്‍ സംഘടനയ്ക്കായി ഒന്നും ചെയ്യുന്നില്ലെന്നും വിലയിരുത്തിയാണ് നടപടി.
സംസ്കാര സാഹിതിയില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള നിലവില്‍ ഭാരവാഹികളായവര്‍ ഈ മാസം 24, 25 തീയതികളില്‍ കെപിസിസി ആസ്ഥാനത്ത് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം. ഈ യോഗത്തില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് ജനറല്‍ കൗണ്‍സില്‍ രൂപീകരിച്ച് തുടര്‍ന്ന് ഭാരവാഹികളെ തിരഞ്ഞെടുക്കാനാണ് ആലോചന.
സംസ്കാര സാഹിതിയെ കലാകാരന്മാരുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും ഇടമാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് സി.ആര് മഹേഷ് മനോരമന്യൂസിനോട് പറഞ്ഞു. കലയുമായി ബന്ധമില്ലാത്ത പലര്‍ക്കും കെപിസിസി നേതൃത്വം ഭാരവാഹിത്വം നല്‍കിയിരുന്നു. ഇവരാകട്ടെ സംഘടനയുടെ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നുമില്ല. ഈ സാഹചര്യത്തിലാണ് സി.ആര് മഹേഷ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്. സി.ആര് മഹേഷ് ചെയര്‍മാനായ ശേഷം തിരുവനന്തപുരം നാടകോത്സവം ഉള്‍പ്പെടെ സംഘടിപ്പിച്ചിരുന്നു.