സംസ്ഥാനത്ത് വൈദ്യുതി വാങ്ങുമ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്കിന് മാത്രമാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും അത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ. വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട കരാറുകളെക്കുറിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇതിനൊപ്പം, അടുത്തിടെ നടന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം പൂർണ്ണമായും ഔദ്യോഗിക നടപടിക്രമങ്ങൾ പാലിച്ചുള്ള സ്വാഭാവിക മാറ്റം മാത്രമാണെന്നും സർക്കാരിന്റെ അവകാശമാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. Also Read: രണ്ട് കോടി കൈക്കൂലി ആവശ്യപ്പെട്ടു; ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാനസര്‍ക്കാര്‍
ഹിമാചൽ പ്രദേശിൽ നിന്നും യൂണിറ്റിന് 14.50 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനേക്കാൾ അഞ്ചു മുതൽ ആറു രൂപ വരെ കുറഞ്ഞ നിരക്കിൽ ജി.എൻ.എ വഴി ലഭ്യമാകുന്നതാണ് സംസ്ഥാനത്തിന് ലാഭകരമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 8.63 രൂപയ്ക്ക് ലഭിക്കേണ്ട വൈദ്യുതി 14.50 രൂപയ്ക്ക് വാങ്ങിയാൽ ജനങ്ങൾക്ക് 2000 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. ജി.എൻ.എ വഴി വാങ്ങിയാൽ 722 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കെ.എസ്.ഇ.ബി സി.എം.ഡി റിപ്പോർട്ട് നൽകിയിട്ടില്ല. ഹിമാചൽ പ്രദേശ് നിലവിൽ രാജസ്ഥാന് 15 രൂപയ്ക്കാണ് വൈദ്യുതി നൽകുന്നത്. മുൻ സർക്കാറിന്റെ കാലത്ത് 2025-26 കാലയളവിൽ അദാനി ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികളിൽ നിന്നും ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദ്യുതി ഉൽപ്പാദനവുമായി ബന്ധപ്പെട്ട് വിട്ടുവീഴ്ചയില്ലാത്ത കർശന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കെ.എസ്.ഇ.ബിയുടെ 150 മെഗാവാട്ട് ശേഷിയുള്ള ജനറേറ്റർ തകരാറിലായപ്പോൾ നവംബറിലേ അറ്റകുറ്റപ്പണി പൂര്‍ത്തിയാകൂ എന്നായിരുന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചത് . എന്നാല്‍ സർക്കാരിന്റെ ഇടപെടൽ മൂലം നാല് ദിവസം കൊണ്ട് അറ്റകുറ്റപ്പണി യെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു