വഖഫ് ബോർഡ് പുനസംഘടനയിൽ അതൃപ്തി പ്രകടമാക്കി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. മുസ്തഫൽ ഫൈസിയെ അംഗമാക്കിയത് സംഘടനയോട് ആലോചിക്കാതെ. വഖഫ് ബോർഡ് ചെയർമാനായി ചുമതലയേറ്റ ശേഷം കാണാനെത്തിയ എം.സി.മായിൻ ഹാജിയെ ഒപ്പമിരുത്തിയായിരുന്നു സമസ്ത പ്രസിഡന്റിന്റെ പ്രതികരണം.
എംസി മായിൻ ഹാജിയിൽ നല്ല പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമസ്ത നടപടിയെടുത്ത മുസ്തഫൽ ഫൈസിയെ അംഗമാക്കിയതിനെതിരെയാണ് ജിഫ്രി മുത്തുകോയ തങ്ങൾ പ്രതികരിച്ചത്. എം സി മായിൻ ഹാജി ചെറുപ്പം മുതൽ സമസ്തയുടെ പ്രവർത്തകനാണ്. അർഹിക്കുന്ന ആനുകൂല്യങ്ങൾ നൽകണമെന്നാണ് മായിൻ ഹജ്ജിയുടെ ആവശ്യപ്പെടാനുള്ളതൊന്നും പറഞ്ഞു.
വഖഫ് ബോർഡ് പുനസംഘടനയ്ക്ക് മുന്നോടിയായി സമസ്തയുമായി കൂടിയാലോചിച്ചിട്ടില്ല. എ പി വിഭാഗം സമസ്തയുടെ ആവിശ്യം ന്യായമാണെന്നും തൻ്റെ വഖഫ് ബോർഡ് അംഗത്വം രാജി വയ്ക്കുകയാണന്നും കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.