അടൂരില്‍ തെരുവുയുദ്ധം കഴിഞ്ഞപ്പോള്‍ ഫേസ് ബുക്കില്‍ തെറിവിളിയുദ്ധം. കോണ്‍ഗ്രസ് സിപിഎം പ്രാദേശിക നേതാക്കളാണ് ഫേസ്ബുക്കില്‍ ഏറ്റുമുട്ടുന്നത്. ഒക്ടോബര്‍ പത്തിനാണ് അടൂരില്‍ ഡിവൈഎഫ്ഐ യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷമുണ്ടായത്.

ഒക്ടോബര്‍ പത്തിന് അടൂരിലെ സംഘര്‍ഷത്തില്‍ മൂന്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇടപെട്ടത് വിവാദമായി. രാഹുല്‍ പൊലീസിനെ നിയന്ത്രിക്കുന്നു എന്ന് ആരോപിച്ച് സിപിഎം നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംസ്ഥാനക്കമ്മിറ്റിയംഗം കെ.പി.ഉദയഭാനു ആണ് രാഷ്ട്രീയക്കാര്‍ക്ക് ചേരാത്ത ഭാഷയില്‍ സംസാരിച്ചു തുടങ്ങിയത്.

ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് ശ്രീനാ ദേവി ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെ സൈബര്‍ പോര് മുറുകി. ഉദയഭാനുവിനെതിരെ മോശം പരാമര്‍ശങ്ങളോടെ ആയിരുന്നു പോസ്റ്റ്. ഉദയഭാനുവിന് ഇഷ്ടം ആണുങ്ങളുടെ പരിപ്പ് തുടങ്ങി വ്യക്തി അധിക്ഷേപങ്ങള്‍ ആയിരുന്നു പോസ്റ്റില്‍. 

ഹോള്‍ഡ്

ഇതോടെ എതിര്‍ സംഘം ശ്രീനാദേവിക്കെതിരെ അശ്ലീല പരാമര്‍ശങ്ങളുമായി പ്രവര്‍ത്തര്‍ രംഗത്തു വന്നു. ഇത്തരം പോസ്റ്റുകള്‍ ഇട്ട ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ എതിര്‍ പക്ഷവും അശ്ലീല അസഭ്യ പോസ്റ്റുകളുമാി രംഗത്തെത്തി. പരസ്യമായി പറയാന്‍ കൊള്ളത്താ പദപ്രയോഗങ്ങളാണ് ഇരുപക്ഷത്തും. രാഷ്ടീയ വിമര്‍ശനങ്ങള്‍ വിട്ട് അശ്ലീല ആരോപണങ്ങള്‍ പരസ്യമായി വിളിച്ചു പറയുന്ന രാഷ്ട്രീയ പോരാണ് ദിവസങ്ങളായി അടൂരില്‍ കാണുന്നത്. 

 

ENGLISH SUMMARY:

Malayala Manorama Online News covers the intense social media and political clash between local Congress and CPM leaders in Adoor following a recent street fight. The escalating cyber war features severe verbal attacks and controversies involving prominent political figures from both parties.