• മധുര–ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റഡോം കോച്ച് അനുവദിച്ചതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ യുഡിഎഫ് എംപിമാർ തമ്മിൽ തർക്കം. കോച്ച് കേരളത്തിലെത്തിക്കുന്നതിൽ തങ്ങളുടെ ഇടപെടലാണ് നിർണായകമായതെന്ന അവകാശവാദവുമായി എൻ.കെ. പ്രേമചന്ദ്രൻ എംപിയും കൊടിക്കുന്നിൽ സുരേഷ് എംപിയും

മധുര–ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റഡോം കോച്ച് അനുവദിച്ചതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ യുഡിഎഫ് എംപിമാർ തമ്മിൽ തർക്കം. കോച്ച് കേരളത്തിലെത്തിക്കുന്നതിൽ തങ്ങളുടെ ഇടപെടലാണ് നിർണായകമായതെന്ന അവകാശവാദവുമായി എൻ.കെ. പ്രേമചന്ദ്രൻ എംപിയും കൊടിക്കുന്നിൽ സുരേഷ് എംപിയും രംഗത്തെത്തി. ഇരുവരും ഫെയ്സ്ബുക്കിലൂടെ അവകാശവാദങ്ങൾ ഉന്നയിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. Also Read: വീട്ടിൽ പെയിന്‍റിങ് ജോലിക്കെത്തിയയാളുമായി പ്രണയം; ഭർത്താവിനെ കൊന്ന് റോഡപകടമാക്കി, ഒടുവിൽ കുടുങ്ങി


കൊല്ലം മണ്ഡലത്തിലെ പുനലൂർ വഴി സർവീസ് നടത്തുന്ന മധുര–ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റഡോം കോച്ച് അനുവദിച്ച വിവരം ആദ്യം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷായിരുന്നു. പിന്നാലെ, വിഷയത്തിൽ നടത്തിയ ഇടപെടലുകൾ വിശദീകരിച്ച് എൻ.കെ. പ്രേമചന്ദ്രൻ എംപിയും കുറിപ്പിട്ടു. ഇതോടെ കൊടിക്കുന്നിൽ സുരേഷിന്റെ പിഎ അബ്ദുള്ള ആസാദ് ഇടപെടലുകളുടെ വിശദാംശങ്ങളും സമയക്രമവും ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടു. തുടർന്നാണ് എൻ.കെ. പ്രേമചന്ദ്രൻ എംപി മാധ്യമങ്ങളെ കണ്ട് തന്റെ നിലപാട് വിശദീകരിച്ചത്.

അതേസമയം, വിസ്റ്റഡോം കോച്ച് കേരളത്തിലെത്തിക്കുന്നതിനായി താനാണ് മുൻകൈയെടുത്തതെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കൊടിക്കുന്നിൽ സുരേഷ് എംപി. ട്രെയിനിൽ കോച്ച് ഉൾപ്പെടുത്തി സർവീസ് ആരംഭിക്കാനിരിക്കെയാണ് ക്രെഡിറ്റിനെച്ചൊല്ലി യുഡിഎഫ് എംപിമാർ തമ്മിലുള്ള വാക്പോര് ശക്തമായത്. സംഭവം രാഷ്ട്രീയ വൃത്തങ്ങളിൽ വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.

ENGLISH SUMMARY:

A credit dispute has broken out between UDF MPs N.K. Premachandran and Kodikunnil Suresh over securing a Vistadome coach for the Madurai–Guruvayur Express via Punalur. Both leaders have highlighted their contributions on Facebook, while Kodikunnil Suresh’s personal assistant, Abdullah Azad, shared a timeline of the interventions. Premachandran later addressed the media, while Kodikunnil maintained that he took the initiative. The controversy has drawn criticism as the train prepares to operate with the new coach.