സംസ്ഥാനത്ത്  തുലാവര്‍ഷം കനക്കുന്നു. അഞ്ചു ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട, ആലപ്പുഴ , കോട്ടയം ജില്ലകളിലാണ് ഒാറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുള്ളത്. ഈ ജില്ലകളില്‍ ശക്തമായ മഴക്കും ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ട്. അ‍ഞ്ചു ജില്ലകളില്‍ യെലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.  ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് മലപ്പുറം ജില്ലകളിലാണ് യെലോ അലര്‍ട്ടുള്ളത്. ഞായറാഴ്ചവരെ കേരളത്തില്‍വ്യാപകമായ മഴക്കും ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

 

തമിഴ്നാട് വാൽപ്പാറ മേഖലയിൽ ശക്തമായ മഴ പെയ്തു. പൊള്ളാച്ചി- വാൽപ്പാറ റോഡിലേക്ക് വലിയ പാറ അടർന്ന് വീണ് റോഡ് തകർന്നു. ഒന്നും രണ്ടും ഹെയർപിന്നിന് ഇടയിലുള്ള ഭാഗത്ത് ഇന്നലെ വൈകിട്ട് കൂറ്റൻ പാറ അടർന്നുവീണു. ഈ സമയത്ത് വാഹനങ്ങൾ വരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. പൊള്ളാച്ചി- വാൽപ്പാറ- മലക്കപ്പാറ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ മഴയെ തുടർന്ന് പാറ നീക്കുന്ന പ്രവർത്തികളും വൈകുകയാണ്.

 

 

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത വരും ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചന പ്രകാരം വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു

 

21/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം

22/10/2026: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ

23/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ

24/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

ENGLISH SUMMARY:

Kerala rain update highlights that the state is experiencing heavy rainfall with an orange alert issued in five districts. The meteorological department has warned of widespread downpours and thunderstorms across various regions until Sunday.