k-sudhakaran

കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇ.ഡി സമന്‍സ് അയച്ചതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. സമന്‍സ് എത്തേണ്ടിടത്ത് എത്തി. ആണുങ്ങളുടെ സര്‍ക്കാരെങ്കില്‍ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സര്‍ക്കാരുണ്ടോ എന്നറിയില്ല. 

 

നടപടിയുമായി പോകുന്നതിന് എത്രപേർ നട്ടെല്ല് കാണിക്കും എന്ന് നോക്കാം . തീരുമാനമെടുക്കാൻ പ്രാപ്തരായ മുഖ്യമന്ത്രിയും മന്ത്രിമാരും സർക്കാരും ഇവിടെയുണ്ട്. 

കുറച്ചു കടുപ്പിക്കാം എന്നായിരുന്നു എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. സർക്കാരിന്റെ ഭാഗത്ത് പിഴവുണ്ട് എന്ന് തോന്നുന്നില്ല. പക്ഷേ കുറച്ചുകൂടി ഗൗരവത്തിൽ ആകാമായിരുന്നു. മാത്യു കുഴല്‍നാടനെ ഒറ്റപ്പെടുത്താന്‍ ആരും  നോക്കേണ്ട. വ്യക്തമായ രാഷ്ട്രീയമുള്ള ആളാണ് അദ്ദേഹമെന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു

 

അസാധാരണ നീക്കവുമായി ഇ.ഡി

 

കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അസാധാരണ നീക്കവുമായി ഇ.ഡി. തിരുവനന്തപുരത്തെ വസതിയിലെത്തിയ ഇ.ഡി. ഉദ്യോഗസ്ഥര്‍  ചോദ്യം ചെയ്യലിന് ഹാജരാകാനുളള നോട്ടീസ് പതിപ്പിച്ച് മടങ്ങി. അടുത്ത വെള്ളിയാഴ്ച സാമ്പത്തിക രേഖകള്‍ സഹിതം ഹാജരാകാനാണ് നിര്‍ദേശം. പിണറായിയെ ചോദ്യം ചെയ്യാന്‍ ഇ.ഡിയുടെ ഉന്നതതല സംഘമെത്തും. നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി പിണറായി ഹാജരായേക്കില്ല. 

 

പിണറായി വിജനെതിരെ മിന്നല്‍ വേഗത്തില്‍  കരുക്കള്‍ നീക്കുകയാണ് ഇ ഡി . റെയ്ഡിന് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ആക്രമിക്കപ്പെട്ട അതേ ബേക്കറി ജംങ്ഷനിലെ സ്വകാര്യ വസതിയില്‍ സമന്‍സ് പതിപ്പിച്ചാണ് ഇ ഡി യുടെ അപൂര്‍വ നീക്കം. രാവിലെ ഒന്‍പതരയോടെ ഇ ഡി ഉദോഗസ്ഥര്‍ ആദ്യം വീട്ടിലെത്തി. പിണറായി വിജയന്‍ സ്ഥലത്തുണ്ടായിരുന്നില്ല. സമന്‍സ് കൈപ്പറ്റാന്‍ കുടുംബാഗങ്ങളും സഹായികളും വിസമ്മതിച്ചതോടെ ഉദ്യോഗസ്ഥര്‍ മടങ്ങി. വീണ്ടും പതിനൊന്നരയോടെ എത്തിയ ഇ ഡി സംഘം സമന്‍സ് വീട്ടില്‍ പതിപ്പിക്കുകയാണെന്നും സാക്ഷികളായി ഒപ്പിടണമെന്നും അറിയിച്ചെങ്കിലും വീട്ടിലുളളവര്‍ വഴങ്ങിയില്ല. തുടര്‍ന്ന് പന്ത്രണ്ടേമുക്കാലോടെ നാടകീയമായി  മ്യൂസിയം പൊലീസിനേയും കൂട്ടിയെത്തിയ ഇ ഡി ഉദ്യോഗസ്ഥര്‍ അവരെ സാക്ഷികളാക്കി ചുവരില്‍ നോട്ടീസ് പതിപ്പിച്ചു. സാധാരണ തപാലില്‍ അയയ്ക്കുന്ന നോട്ടീസ് നേരിട്ടെത്തി ചുവരിലൊട്ടിച്ച് പിണറായിക്കെതിരെ  കുരുക്ക് മുറുക്കി  ഇഡി

 

Also read: ഇ.ഡി നോട്ടീസ് രാഷ്ട്രീയ നാടകം; പിണറായി എന്നാല്‍‌ പാര്‍ട്ടി: കേസിനെ പ്രതിരോധിച്ച് സിപിഎം

 

പിന്നാലെ  വി ശിവന്‍കുട്ടി , വി ജോയ് , കടകം പളളി സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ പിണറായിയുടെ വീട്ടിലേക്കെത്തി. നോട്ടീസിലെ വിവരങ്ങള്‍ പാര്‍ട്ടി നേതൃത്വത്തെ ധരിപ്പിച്ചു. ഇതിനിടെ ഇഡിയുടെ ചൈന്നൈയിലെ സ്പെഷല്‍ ഡയറക്ടറും ഡല്‍ഹി ആസ്ഥാനത്തു നിന്നുളള മുതിര്‍ന്ന ഉദ്യോഗസ്ഥരും പിണറായിയെ ചോദ്യം ചെയ്യാനെത്തുമെന്നാണ് വിവരം.  എന്നാല്‍ ഇ ഡി നോട്ടീസ് നല്കിയ 23 ന് പിണറായി ഹാജരായേക്കില്ല. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ പ്രതിപക്ഷ നേതാവിന്‍റെ ചുമതലകള്‍ നിര്‍വഹിക്കാനുണ്ടെന്ന് ഇ ഡി ഉദ്യോഗസ്ഥരെ അറിയിക്കും. 

 

സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്ന വിവരവും ധരിപ്പിക്കും. അങ്ങനെയെങ്കില്‍ മറ്റൊരു ദിവസം ഹാജരാകാന്‍ ഇ ഡി നിര്‍ദേശിക്കും. അതേ സമയം ഹവാലക്കേസുമായി ബന്ധപ്പെട്ട്  മുന്‍മന്ത്രി മുഹമ്മദ് റിയാസിനെതിരെ ഉടന്‍ സമന്‍സ് അയയ്ക്കില്ലെന്നാണ് സൂചന. ആദ്യം പിണറായി , പിന്നെ റിയാസ് എന്നതായിക്കും ഇ ഡി യുടെ തന്ത്രം. രാഷ്രീയ വേട്ടയെന്ന് പ്രതിരോധിക്കാന്‍ സിപിഎമ്മും തുനിഞ്ഞിറങ്ങും. 

ENGLISH SUMMARY:

Malayala Manorama Online News reports that Congress leader K. Sudhakaran has strongly reacted to the Enforcement Directorate issuing a summons to opposition leader Pinarayi Vijayan in a money laundering case. He stated that the summons has reached the right place and challenged the government to take decisive action.