INDIA-RUPEE/FORWARDPREMIUMS

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ശതമാനം ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍. ഇതോടെ ഡി.എയും ഡി.ആറും 37 ശതമാനമായി ഉയര്‍ന്നു. നവംബര്‍ മാസം വിതരണം ചെയ്യുന്ന ശമ്പളത്തിനും പെന്‍ഷനുമൊപ്പം വിതരണം ചെയ്യും. പ്രതിമാസം 96 കോടി രൂപയാണ് ഇതിലൂടെ സര്‍ക്കാരിന് ഒരുമാസം വരുന്ന അധികബാധ്യത. 

 

കഴിഞ്ഞ 8 മാസത്തെ കുടിശിക കൂടി നൽകേണ്ടതുണ്ട്. ജീവനക്കാരുടെ കുടിശിക പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കാനും പെൻഷൻകാരുടേത് പണമായി നൽകാനുമുള്ള നിർദേശം സർക്കാരിന്റെ പരിഗണനയിലാണ്. പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിച്ചാൽ അത്രയും തുക കടമെടുപ്പിൽ കേന്ദ്ര സർക്കാർ വെട്ടിക്കുറയ്ക്കും. പെൻഷൻകാരുടെ കുടിശിക ഒറ്റയടിക്കു പണമായി നൽകാൻ നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടാണ്. അതേസമയം, കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ഡിഎ കുടിശിക യുഡിഎഫ് സർക്കാർ അനുവദിക്കാൻ സാധ്യതയില്ല.

 

ഇൗ സർക്കാരിന്റെ കാലത്തു നൽകാനുള്ള ക്ഷാമബത്തയും (ഡിഎ) അതിന്റെ കുടിശികയും ഉടൻ നൽകുമെന്നു മുഖ്യമന്ത്രി വി.ഡി സതീശന്‍ നേരത്തെ പറഞ്ഞിരുന്നു. ആരുടെയും ആനുകൂല്യങ്ങൾ  വെട്ടിക്കുറയ്ക്കില്ല. നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ ഓരോ അവസരത്തിലായി തിരിച്ചുതരുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

ENGLISH SUMMARY:

Kerala government employees DA increase of 2 percent has been officially announced, bringing the total dearness allowance to 37 percent with disbursement scheduled along with the November salary. This decision creates an additional monthly financial liability of 96 crore rupees for the state government while addressing pending arrears.