പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ കേസുകളുടെ അന്വേഷണച്ചുമതല രണ്ട് എസ്.ഐ.ടികള്‍ക്ക്. വിജിലന്‍സ് ഡി.ഐ.ജി തോംസണ്‍ ജോസ് മേല്‍നോട്ടം വഹിക്കും. തെളിവുകള്‍ തേടി ഉടന്‍ ഇ.ഡിക്ക് കത്തയക്കാനും വിജിലന്‍സ് മേധാവി മനോജ് എബ്രഹാം എസ്.ഐ.ടികളോട് നിര്‍ദേശിച്ചു. 

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ ഗുരുതര ആരോപണങ്ങളിലെടുത്തത് രണ്ട് വ്യത്യസ്ത കേസുകളാണ്. വ്യത്യസ്ത വകുപ്പുകളുമാണ്. അതിനാലാണ് രണ്ട് എസ്.ഐ.ടികള്‍ രൂപീകരിച്ചത്. പിണറായി ഒന്നും ടി.വീണ രണ്ടും സി.എം.ആര്‍.എല്‍ കമ്പനി പ്രതിനിധികളും പ്രതിയായ മാസപ്പടി കേസിന്‍റെ അന്വേഷണം തിരുവനന്തപുരത്തെ എസ്.പി E.N സുരേഷിനാണ്.

മുഹമ്മദ് റിയാസിനും വീണയ്ക്കും സുഹൃത്തുക്കള്‍ക്കുമെതിരായ ഹവാല ഇടപാട് ആരോപണത്തിന്‍റ അന്വേഷണം കോഴിക്കോട് വിജിലന്‍സ് എസ്.പി ബാലകൃഷണനും നേതൃത്വം വഹിക്കും. രണ്ട് അന്വേഷണത്തിന്‍റെയും മേല്‍നോട്ടം വിജിലന്‍സ് ഐ.ജിയുടെ ചുമതലയുള്ള ഡി.ഐ.ജി തോംസണ്‍ ജോസിനും നല്‍കി. എസ്.ഐ.ടി രൂപീകരിച്ചതോടെ അന്വേഷണ നടപടികള്‍ക്കും തുടക്കമായി. ഇഡി ഡി.ജി.പിക്ക് നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലുള്ള അന്വേഷമായതിനാല്‍, കത്തിലെ ആരോപണങ്ങളുടെ തെളിവ് തേടി ഇ.ഡിക്ക് കത്തയക്കാനും തീരുമാനിച്ചു. 

ENGLISH SUMMARY:

Pinarayi Vijayan vigilance probe details are emerging as two special investigation teams are formed to handle corruption and hawala allegations against Kerala political figures.