സംസ്ഥാനസര്‍ക്കരിന്‍റെ 100 ദിന കര്‍മ പരിപാടി ഇന്ന് അവസാനിക്കുന്നു. 589 പദ്ധതികളില്‍ 563 എണ്ണം പൂര്‍ത്തിയായതായാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഏറ്റവും കൂടുതല്‍ പദ്ധതികള്‍  ഏറ്റെടുത്ത  ഫിഷറീസ് , ഗതാഗത വകുപ്പുകള്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തിയതായി ഡാഷ്ബോര്‍ഡിലെ കണക്കുകള്‍ പറയുന്നു. പ്രവര്‍ത്തനം ഇഴയുന്നത് ആരോഗ്യവകുപ്പിന്‍റെ പദ്ധതികളിലും.

ജനകീയമായ വികസനം എന്ന് വാഗാദാനം ചെയ്താണ് യുഡിഎഫ് സര്‍ക്കാര്‍ 100 ദിന കര്‍മ്മ പരിപാടി പ്രഖ്യാപിച്ചത്. 50 വകുപ്പുകളിലായി 589 പദ്ധതികള്‍ ആവിഷ്ക്കരിച്ചു. ഇവയുടെ പുരോഗതി ജനങ്ങള്‍ക്ക് കാണാനും വിലയിരുത്താനുമായി ഡാഷ്ബോര്‍ഡും നിലവില്‍വന്നു.  പുതുമയുള്ള നിര്‍ദേശങ്ങളുണ്ടെങ്കിലും ഭൂരിഭാഗവും വകുപ്പുകള്‍ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളാണ്  കര്‍മ്മപദ്ധതിയിലിടം നേടിയത്. 1739 പദ്ധതിഘടകങ്ങളില്‍ 1675 ഉും പൂര്‍ത്തിയായതായാണ് ഡാഷ്ബോര്‍ഡ് അവകാശപ്പെടുന്നത്. ചെറുവകുപ്പുകള്‍ കുറച്ച് പദ്ധതികള്‍മാത്രമാണ് പ്രഖ്യാപിച്ചത്. ഉള്‍നാടന്‍ജലഗതാഗത വകുപ്പ് ഒരുപദ്ധതിയും  മൃഗസംരക്ഷണ വകുപ്പ് മൂന്ന് പദ്ധതികളും മാത്രമാണ് നൂറു ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഫിഷറീസ് വകുപ്പ് 49 പദ്ധതികള്‍ പ്രഖ്യാപിക്കുകയും എല്ലാം പൂര്‍ത്തിയാക്കുകയും ചെയ്തു.  

ഗതാഗത വകുപ്പ് 48 ല്‍ 46ഉും നടപ്പാക്കി. പൊതുമരാമത്ത് 30 ല്‍ 29 എണ്ണം പൂര്‍ത്തിയാക്കി. ഇവയില്‍ശബരിമല റോഡുകളും ഉള്‍പ്പെടുന്നു. ആരോഗ്യ  വകുപ്പില്‍ 32 ല്‍ 25 മാത്രമെ പൂര്‍ത്തിയായുള്ളൂ.    വ്യവസായ വകുപ്പ് പോലുള്ള പ്രധാന വകുപ്പുകളില്‍ പല പ്രഖ്യാപനങ്ങളുടെയും രൂപരേഖയാണ് പൂര്‍ത്തിയായിട്ടുള്ളത്. KSIDC യുടെ കീഴിലെ Investment Kerala Cell ഉദാഹരണമാണ്. അവസാന നിമിഷം പുറത്തിറക്കിയ ഉത്തരവുകളിലൊന്നാണ് വാഹനങ്ങളുടെ രൂപമാറ്റം. പ്രഖ്യാപിച്ച പദ്ധതികളുടെ  പുരോഗതി ജനങ്ങള്‍ക്ക് കാണാനാവും വിധം ലഭ്യമാക്കിയതാണ് നേട്ടം. മികച്ച പദ്ധതികളുടെ   തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുമോ  പിറകില്‍ പോയവയുടെ പ്രവര്‍ത്തനം മെച്ചമാക്കാന്‍നടപടിയെടുക്കുമോ  എന്നാണ് ഇനി കാണേണ്ടത്. 

Kerala Government 100 Days Action Plan Concludes Today:

Kerala government 100 days action plan concludes today with the successful completion of 563 out of 589 planned projects according to official dashboard data. The fisheries and transport departments excelled in implementation, whereas the health department lagged behind in meeting its targets