pinarayi-govindan

File image

തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പിണറായി വിജയന്റെ 'വീട്ടില്‍പോയി ചോദിക്കൂ’ എന്ന പരാമര്‍ശം തിരിച്ചടിച്ചെന്ന് പത്തനംതിട്ട സിപിഎം വിശാല ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പെരുമാറ്റം ജനങ്ങളെ വെറുപ്പിച്ചു. വീണ ജോര്‍ജിന്റെ റെയില്‍വേ സ്റ്റേഷനിലെ പെരുമാറ്റം അപക്വമായിരുന്നു. ആറന്മുളയിൽ വീണാ ജോർജിന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി കൺവീനറെ മാറ്റിയതിലും സിപിഎം വിശാലകമ്മിറ്റി യോഗത്തില്‍ വിമർശനമുയര്‍ന്നു. മുതിർന്ന നേതാവ് ഓമല്ലൂർ ശങ്കരനെയാണ് മാറ്റിയത്. നടപടി പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കി. എം. പത്മകുമാറിനെതിരായ നടപടി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും  വിമർശനം

 

ഇടുക്കിയിലെ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ സമ്പൂര്‍ണ പരാജയത്തിലും നേതൃത്വത്തിന് വിമര്‍ശനം. ഉടുമ്പന്‍ ചോലയില്‍ സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്ന് വിലയിരുത്തല്‍. എം.എം.മണിക്ക് പകരം കെ.കെ.ജയചന്ദ്രന്‍ മല്‍സരിച്ചത് ജില്ലയിലാകെ തിരിച്ചടിയായി. ജില്ലാ നേതൃത്വത്തിന്റെ താത്പര്യം മറികടന്ന് സ്ഥാനാർത്ഥി നിർണയമെന്നും വിമർശനം. 

 

Also read: 'പരാതി എന്തെന്ന് അറിയില്ല'; സുരേഷ് ബാബുവിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി സിപിഎം നേതാക്കള്‍

എ.രാജയുടെ പിടിപ്പുകേടാണ് ഉറച്ച സീറ്റായ ദേവികുളത്തെ പരാജയകാരണം. എസ്‌.രാജേന്ദ്രന്റെ ബിജെപി പ്രവേശനം ദേവികുളത്ത് തിരിച്ചടിയായെന്നും ജില്ലാ കമ്മിറ്റിയില്‍.  ജില്ല സെക്രട്ടറി സി.വി. വർഗീസ് ക്വാറി മാഫിയയുമായി വഴിവിട്ട ബന്ധം തുടരുന്നുവെന്നും വിമർശനം. സിപിഎം ഇടുക്കി ജില്ലാഘടകത്തിൽ പുനസംഘടന വരും. ജില്ലാ സെക്രട്ടേറിയേറ്റിൽ നിന്ന് പി.എസ്.രാജനെ ഒഴിവാക്കിയേക്കും. ജില്ലാ കമ്മിറ്റിയിൽ രണ്ട് പുതുമുഖങ്ങൾ വരും. നാല് പുതിയ ഏരിയ സെക്രട്ടറിമാർ പ്രത്യേക ക്ഷണിതാക്കളാകും. 

ENGLISH SUMMARY:

Pinarayi Vijayan's 'Go Home and Ask' remark backfired, according to a criticism within the Pathanamthitta CPM district committee. M.V. Govindan's behavior also reportedly alienated the public.