ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ മേയര്‍ക്ക് രാജി സമര്‍പ്പിച്ചത് സെപ്റ്റംബര്‍ 30തിന്. സ്വകാര്യ കാരണങ്ങളാല്‍ രാജിവെയ്ക്കുന്നു എന്നാണ് മേയര്‍ വിവി രാജേഷിന് നല്‍കിയ കത്തിലുള്ളത്. രാജിക്കത്ത് നല്‍കി എന്ന വിവരം ശ്രീലേഖ ഇന്ന്  ശാസ്തമംഗലം വാര്‍ഡിന്‍റെ  വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. തിങ്കളാഴ്ച കത്തിന്‍റെ പകര്‍പ്പ് കളക്ടര്‍ക്ക് നല്‍കുമെന്നും  ഇതുവരെ നല്‍കിയ സ്നേഹത്തിനും സഹകരണത്തിനും നന്ദി എന്നും ശ്രീലേഖ കുറിപ്പില്‍ പറയുന്നു. 

തിരുവനന്തപുരം ബിജെപി കൗണ്‍സിലര്‍ R. ശ്രീലേഖ രാജിവച്ചു

കത്ത് കിട്ടിയെന്ന് മേയര്‍ വിവി രാജേഷ് സ്ഥിരീകരിച്ചു. വ്യക്തിപരമായ അസൗകര്യങ്ങള്‍ അറിയിച്ചതെന്നും പറ്റുന്ന രീതിയില്‍ പരിഹരിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും രാജേഷ് പറഞ്ഞു. കത്ത് നല്‍കേണ്ടത് മേയര്‍ക്കല്ല സെക്രട്ടറിക്കാണെന്നും തനിക്ക് കിട്ടിയ കത്ത് സെക്രട്ടറിക്ക് കൈമാറിയിട്ടില്ലെന്നും മേയര്‍ പറഞ്ഞു.

പ്രശ്നം പരിഹരിക്കാന്‍ പാര്‍ട്ടി നേതൃത്വം ശ്രമം നടത്തുകയാണെന്ന് വിവരം. ബിജെപി സംസ്ഥാന നേതൃത്വം രാജിയില്‍ നിന്നും പിന്‍വലിപ്പിക്കാന്‍ ഇടപെടുന്നുണ്ട്. രാജേഷിന് രാജി നല്‍കിയത് ചര്‍ച്ചയ്ക്ക് വഴിയൊരുക്കാനാണെന്നാണ് വിലയിരുത്തല്‍. ശ്രീലേഖയുടെ രാജി കോര്‍പ്പറേഷനില്‍ ഭരണപ്രതിസന്ധി ഉണ്ടാക്കും. ബിജെപി 50, യുഡിഎഫ് 20, എല്‍ഡിഎഫ് 29 എന്നിങ്ങനെയാണ് നഗരസഭ കക്ഷി നില.

ENGLISH SUMMARY:

Former IPS officer R. Sreelekha submitted her resignation as a ward councillor to Thiruvananthapuram Mayor V.V. Rajesh on September 30, citing personal reasons. She officially announced her resignation via a message shared in the Sasthamangalam ward WhatsApp group, thanking residents for their continued love and support while adding that a copy of the letter would be handed to the District Collector. Mayor V.V. Rajesh confirmed receiving the letter, noting that it was personally addressed to him rather than the Corporation Secretary and had not yet been officially forwarded to the administrative desk. Meanwhile, BJP state leadership has actively intervened to address her grievances and persuade her to withdraw the resignation decision.