രമ്യ ഹരിദാസ് കയ്യാങ്കളി വിവാദത്തിൽ ഉലഞ്ഞ് തലസ്ഥാനത്തെ യുഡിഎഫ്. ചിറയിൻകീഴ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്ന യുഡിഎഫിന്റെ രണ്ട് സിറ്റിങ് വാർഡുകളും എൽഡിഎഫ് പിടിച്ചെടുത്തു. സുധീർഷ പാലോട് എംഎൽഎ ആയതോടെ ഒഴിവുവന്ന ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷൻ നിലനിർത്താനായത് യുഡിഎഫിന് ആശ്വാസമായി. 

രമ്യ ഹരിദാസ് ഉൾപ്പെട്ട ഈ കയ്യാങ്കളി നേരിട്ട് കണ്ട ചിറയിൻകീഴിലെ ജനം യുഡിഎഫിനെ കൈവിട്ടു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകൾ ആയിരുന്ന ചിറയിൻകീഴ് ബ്ലോക്കിലെ അഞ്ചുതെങ്ങ് ഡിവിഷനും മംഗലപുരം പഞ്ചായത്തിലെ മുണ്ടക്കൽ വാർഡും ആണ് യുഡിഎഫിന് നഷ്ടമായത്. കഴിഞ്ഞതവണ 650 വോട്ടിന് വിജയിച്ച അഞ്ചുതെങ്ങ് ബ്ലോക്കിൽ എൽഡിഎഫിന്റെ എസ് ബിജിമോൾ വിജയിച്ചത് 395 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുണ്ടക്കൽ വാർഡിൽ LDF ൻ്റെ രമ്യ വി തുളസി 139 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സീറ്റ് പിടിച്ചെടുത്തപ്പോൾ, മംഗലപുരം പഞ്ചായത്തിൻറെ ഭരണം സിപിഎമ്മിന്റെ കയ്യിൽ ഭദ്രമായി. രണ്ടിടത്തേയും തോൽവിക്ക് ഉത്തരവാദി രമ്യയാണെന്ന് കയ്യാങ്കളി വിഭാഗത്തിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട സജാദ് മനോരമ ന്യൂസിനോട് പറഞ്ഞു.

സുധീർഷാപാലോഡ് എംഎൽഎ ആയതോടെ ഒഴിവ് വന്ന കല്ലറ ഡിവിഷൻ കോൺഗ്രസിന്റെ അമി തിലക്ക് മൂവായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ നിലനിർത്തിയത് യുഡിഎഫിന് ആശ്വാസമായി. വർക്കല ബ്ലോക്കിലെ ഒറ്റൂർ ഡിവിഷൻ നിലനിർത്താൻ ആയത് എൽഡിഎഫിന് അഭിമാനമായി. സ്മിത സുന്ദരേശൻ സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന വർക്കലയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചതോടെയാണ് ഇവിടെ ഒഴിവ് വന്നത്. സീറ്റ് നിർത്തിയത് കാലുമാറ്റത്തിനുള്ള മറുപടിയായി സിപിഎമ്മിന് വ്യാഖ്യാനിക്കാം. അതേസമയം തിരുപുരം പഞ്ചായത്തിലെ പഴയകട വാർഡ് യുഡിഎഫ് നിലനിർത്തി. 

ENGLISH SUMMARY:

Ramya Haridas controversy has shaken the UDF in the capital region of Kerala, leading to significant losses in local body elections. The LDF has seized two sitting UDF wards in the Chirayinkeezhu constituency, indicating a shift in voter sentiment.