• ഉപതിരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിനും യുഡിഎഫിനും നിര്‍ണായകം. തദ്ദേശ ജനപ്രതിനിധികള്‍ എം.എല്‍.എമാരായതോടെയാണ് എട്ടിടത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുന്നണികള്‍ക്കിടയില്‍ ബലപരീക്ഷണം നടന്ന സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍. കൊല്ലം, ആലപ്പുഴ ഒഴികെ പന്ത്രണ്ട് ജില്ലകളിലും നടന്ന ഉപതിരഞ്ഞെടുപ്പില്‍ 58.81 ശതമാനം പേരാണ് വോട്ട് ചെയ്തത്. 

തദ്ദേശ ജനപ്രതിനിധികള്‍ എം.എല്‍.എമാരായതോടെയാണ് എട്ടിടത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. എം.എല്‍.എമാരായവര്‍ ഒഴിഞ്ഞ വാര്‍ഡുകളിലെ ഫലത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. ഉപതിരഞ്ഞെടുപ്പ് നടന്ന 38ല്‍ 22 എണ്ണം യുഡിഎഫിന്‌റെയും 15 എല്‍ഡിഎഫിന്‌റെയും സിറ്റിങ് സീറ്റുകളാണ്. അവശേഷിച്ച ഒന്ന് ട്വന്‌റി ട്വന്‌റിയുടെ കൈവശമുണ്ടായിരുന്നതാണ്.  

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ജനവിധി യുഡിഎഫിനും എല്‍ഡിഎഫിനും ഒരുപോലെ നിര്‍ണായകമാണ്. കറൻ്റ് കട്ടിനും സ്‌പോണ്‍സര്‍ഷിപ്പ് വിവാദത്തിനും ജനം മറുപടി നല്‍കുമെന്ന് എല്‍ഡിഎഫ് കരുതുമ്പോള്‍ പ്രിയദര്‍ശിനി സൗജന്യയാത്രയ്ക്ക് ഉള്‍പ്പെടെ വോട്ടര്‍മാര്‍ പാസ് മാര്‍ക്ക് നല്‍കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

Kerala Local Body Bypoll Results Today: High Stakes for LDF & UDF Across 38 Wards:

The results for the by-elections held across 38 local body wards in Kerala are set to be announced today, with vote counting beginning at 8 AM. Spanning 12 districts excluding Kollam and Alappuzha, the elections recorded a voter turnout of 58.81%. The political stakes are exceptionally high as eight of these vacancies arose after local representatives were elected as MLAs. Serving as the first major public mandate since the Assembly elections, the outcomes are critical for both the ruling LDF and the opposition UDF, as well as Twenty20