തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. ആറ് സീറ്റുകള്‍ യു‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത എല്‍ഡിഎഫ് എട്ടുസീറ്റുകള്‍ നിലനിര്‍ത്തി. 15 സീറ്റുകള്‍ നിലനിര്‍ത്തിയ യുഡിഎഫ് നാല് സീറ്റുകള്‍ പിടിച്ചെടുത്തു. 38 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പതിനേഴും യുഡിഎഫ് ഇരുപതും ഇടത്ത് വിജയിച്ചു. ട്വന്റി 20 ക്കാണ് ഒരു സീറ്റ്. 

 

നിലവില്‍ യുഡിഎഫിന് ഇരുപത്തിരണ്ടും എല്‍ഡിഎഫിന് പതിനഞ്ചും സീറ്റുകളാണുണ്ടായിരുന്നത്. പാലക്കാട് ചിറ്റൂര്‍ എംഎല്‍എ സുമേഷ് അച്യുതന്‍ രാജിവച്ച സീറ്റ് നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് നേടി. തിരുവന്തപുരം ജില്ലയിലും യുഡിഎഫിന് തിരിച്ചടി നേരിട്ടു. രമ്യ ഹരിദാസ് ഉള്‍പ്പെട്ട ചിറയിന്‍കീഴ് കയ്യാങ്കളി വിവാദം മംഗലപുരത്തും  അഞ്ചുതെങ്ങിലും തിരിച്ചടിയായി. രണ്ടിടത്തും എല്‍ഡിഎഫ് ജയിച്ചു. പത്തനംതിട്ടയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന നാലിടത്തും യുഡിഎഫിനാണ് നേട്ടം. എംഎല്‍എമാര്‍ രാജിവച്ച എട്ട് വാര്‍ഡുകളില്‍ ആറ് വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി.നിയമസഭിലേക്ക് യുഡിഎഫിന്റെ വിനു ജോബ് വിജയിച്ച കോട്ടയം ജില്ലാ പഞ്ചായത്ത്് തൃക്കൊടിത്താനം ഡിവിഷനില്‍ നിലവില്‍ എല്‍ഡിഎഫാണ് മുന്നില്‍

 

Also Read: മംഗലപുരവും അഞ്ചുതെങ്ങും യുഡിഎഫിന് നഷ്ടം; രമ്യ ഹരിദാസിന്റെ കയ്യാങ്കളി വിവാദം തിരിച്ചടിച്ചു

തിരുവനന്തപുരം മംഗലപുരവും അഞ്ചുതെങ്ങും യുഡിഎഫിന് നഷ്ടമായി. രമ്യ ഹരിദാസിന്റെ കയ്യാങ്കളി വിവാദം തിരിച്ചടിയായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 

 

ഫലം വിശദമായി

 

തിരുവനന്തപുരം പഴയകട വാർഡ് കോൺഗ്രസ് നിലനിർത്തി . കോൺഗ്രസ് സ്ഥാനാർത്ഥി സി എസ് സുനിൽ 169 വോട്ടുകൾക്ക് വിജയിച്ചു. റാന്നി പഞ്ചായത്ത് ബ്ലോക്ക് പടി വാർഡില്‍ 5 വോട്ടിന്റെ ഭൂരിപക്ഷത്തിൻ യുഡിഎഫിലെ രമ്യ എം നായർ ജയിച്ചു. യുഡിഎഫ് അംഗം ജോലികിട്ടി രാജിവച്ച ഒഴിവിലായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ്. 

പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥി ബിന്ദു കുമാരി 18 വോട്ടിന് വിജയിച്ചു. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണിത്. 

 

 

പാലക്കാട് കരിമ്പയില്‍ ഭരണമാറ്റമില്ല, സീറ്റ് യുഡിഎഫ് നിലനിര്‍ത്തി. ശാന്തകുമാര്‍ എംഎല്‍എ രാജിവച്ച ഒഴിവില്‍ അനില സുരേഷ് ജയിച്ചു. അരുവാപ്പുലം കല്ലേലിയില്‍  112 വോട്ടിനായിരുന്നു ജയം. ചിറ്റൂരില്‍ 423 വോട്ടുകള്‍ നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെത്തി. നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് ജയിച്ചു. സുമേഷ് അച്യുതന്‍ എംഎല്‍എ രാജിവച്ചൊഴിഞ്ഞ സീറ്റാണിത്. 

 

ഇടുക്കി മുട്ടം പഞ്ചായത്ത് ഒമ്പതാം വാർഡിൽ യുഡിഎഫ് സ്ഥാനാര്‍ഥി എൽസമ്മ ടോം വിജയിച്ചു . എൽഡിഎഫിൽ നിന്ന് യുഡിഎഫ് സീറ്റ് തിരിച്ചുപിടിച്ചു. നിലവിൽ എൽഡിഎഫ്  ഭരിക്കുന്ന പഞ്ചായത്താണ്. 188 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം. ഇതോടെ മുട്ടം പഞ്ചായത്തിൽ കക്ഷി നില LDF 8 , UDF 6 എന്നിങ്ങനെയായി. കോട്ടയം മീനടം  ചീരംകുളം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. പ്രീത പ്രസാദ് 168 വോട്ടിന് ജയിച്ചു

 

കൊല്ലം, ആലപ്പുഴ ഒഴികെ പന്ത്രണ്ട് ജില്ലകളിലും നടന്ന ഉപതിരഞ്ഞെടുപ്പില്‍ 58.81 ശതമാനം പേരാണ് വോട്ട് ചെയ്തത്. തദ്ദേശ ജനപ്രതിനിധികള്‍ എം.എല്‍.എമാരായതോടെയാണ് എട്ടിടത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. എം.എല്‍.എമാരായവര്‍ ഒഴിഞ്ഞ വാര്‍ഡുകളിലെ ഫലത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. ഉപതിരഞ്ഞെടുപ്പ് നടന്ന 38ല്‍ 22 എണ്ണം യുഡിഎഫിന്റേയും 15 എല്‍ഡിഎഫിന്റേയും സിറ്റിങ് സീറ്റുകളാണ്. അവശേഷിച്ച ഒന്ന് ട്വന്റി ട്വന്റിയുടെ കൈവശമുണ്ടായിരുന്നതാണ്.  നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ജനവിധി യുഡിഎഫിനും എല്‍ഡിഎഫിനും ഒരുപോലെ നിര്‍ണായകമാണ്. 

ENGLISH SUMMARY:

The Kerala local body by-election results show a significant performance by the UDF, securing 19 seats and reclaiming four from the LDF. While the LDF also made gains by capturing six UDF seats, the UDF maintained 15 of its own, indicating a mixed outcome across the 38 wards.