File image
സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം വന്നു തുടങ്ങിയപ്പോള്‍ യുഡിഎഫിന് ആദ്യ നേട്ടം. എന്നാല്‍ തിരുവനന്തപുരം മംഗലപുരവും അഞ്ചുതെങ്ങും യുഡിഎഫിന് നഷ്ടമായി. രമ്യ ഹരിദാസിന്റെ കയ്യാങ്കളി വിവാദം തിരിച്ചടിയായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ആറ് എല്‍ഡിഎഫ് സീറ്റുകള്‍ യുഡിഎഫ് പിടിച്ചെടുത്തു. റാന്നി ബ്ലോക്ക്, ഇടുക്കി മുട്ടം വാര്‍ഡ് 9, കോട്ടയം മീനടം ചീരംകുളം, ചങ്ങനാശേരി കുന്നന്താനം രണ്ടാംവാര്‍ഡ്, പാലക്കാട് ശ്രീകൃഷ്ണപുരം, തൃശൂര്‍ ചേലക്കര, ഒന്‍പത് സീറ്റുകള്‍ നിലനിര്‍ത്തി: ചാലക്കുടി നഗരസഭ, തിരുവല്ല കുറ്റൂര്‍, പത്തനംതിട്ട അരുവാപ്പുലം കല്ലേലി, പാലക്കാട് പട്ടഞ്ചേരി. കരിമ്പ, എറണാകുളം വടക്കേക്കര, മലപ്പുറം വേങ്ങര,താനാളൂര്‍ മൂലയ്ക്കല്‍, ചേലക്കര, തൃശൂര്‍ കുറ്റിച്ചിറ, തിരു.പുരം പഴയകട.
എറണാകുളം കോലഞ്ചേരി ഈസ്റ്റ് ട്വന്റി 20 നിലനിര്‍ത്തി
ഫലം വിശദമായി
തിരുവനന്തപുരം പഴയകട വാർഡ് കോൺഗ്രസ് നിലനിർത്തി . കോൺഗ്രസ് സ്ഥാനാർത്ഥി സി എസ് സുനിൽ 169 വോട്ടുകൾക്ക് വിജയിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാർഥി ലീല ഗോവിന്ദൻ 105 വോട്ടുകൾക്ക് മുന്നിൽ. റാന്നി പഞ്ചായത്ത് ബ്ലോക്ക് പടി വാർഡില്‍ 5 വോട്ടിന്റെ ഭൂരിപക്ഷത്തിൻ യുഡിഎഫിലെ രമ്യ എം നായർ ജയിച്ചു. യുഡിഎഫ് അംഗം ജോലികിട്ടി രാജിവച്ച ഒഴിവിലായിരുന്നു ഇവിടെ തിരഞ്ഞെടുപ്പ്.
Also read: തദ്ദേശഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് മുന്നില്‍; മുട്ടത്ത് എല്‍ഡിഎഫിന്റെ സീറ്റ് പിടിച്ചെടുത്തു
പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥി ബിന്ദു കുമാരി 18 വോട്ടിന് വിജയിച്ചു. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണിത്.
LDF - 533
UDF - 515
NDA - 21
പാലക്കാട് കരിമ്പയില്‍ ഭരണമാറ്റമില്ല, സീറ്റ് യുഡിഎഫ് നിലനിര്‍ത്തി. ശാന്തകുമാര്‍ എംഎല്‍എ രാജിവച്ച ഒഴിവില്‍ അനില സുരേഷ് ജയിച്ചു. അരുവാപ്പുലം കല്ലേലിയില്‍ 112 വോട്ടിനായിരുന്നു ജയം. ചിറ്റൂരില്‍ 423 വോട്ടുകള്‍ നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെത്തി. നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് ജയിച്ചു. സുമേഷ് അച്യുതന്‍ എംഎല്‍എ രാജിവച്ചൊഴിഞ്ഞ സീറ്റാണിത്.
ഇടുക്കി മുട്ടം പഞ്ചായത്ത് ഒമ്പതാം വാർഡിൽ യുഡിഎഫ് സ്ഥാനാര്‍ഥി എൽസമ്മ ടോം വിജയിച്ചു . എൽഡിഎഫിൽ നിന്ന് യുഡിഎഫ് സീറ്റ് തിരിച്ചുപിടിച്ചു. നിലവിൽ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ്. 188 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം. ഇതോടെ മുട്ടം പഞ്ചായത്തിൽ കക്ഷി നില LDF 8 , UDF 6 എന്നിങ്ങനെയായി. കോട്ടയം മീനടം ചീരംകുളം വാര്‍ഡില്‍ യുഡിഎഫ് ജയിച്ചു. പ്രീത പ്രസാദ് 168 വോട്ടിന് ജയിച്ചു
യുഡിഎഫ് പിടിച്ചെടുത്തവ: തിരുവന്തപുരം പഴയകട, റാന്നി ബ്ലോക്ക്, ഇടുക്കി മുട്ടം വാര്‍ഡ് 9, കോട്ടയം മീനടം ചീരംകുളം, ചങ്ങനാശേരി കുന്നന്താനം രണ്ടാംവാര്‍ഡ്, പാലക്കാട് ശ്രീകൃഷ്ണപുരം, തൃശൂര്‍ ചേലക്കര.
യുഡിഎഫ് നിലനിര്‍ത്തിയത്: ചാലക്കുടി നഗരസഭ, തിരുവല്ല കുറ്റൂര്‍, പത്തനംതിട്ട അരുവാപ്പുലം കല്ലേലി, പാലക്കാട് പട്ടഞ്ചേരി, കരിമ്പ, മലപ്പുറം വേങ്ങര,താനാളൂര്‍ മൂലയ്ക്കല്‍
എല്‍ഡിഎഫ് നിലനിര്‍ത്തിയത്: മട്ടന്നൂര്‍ നഗരസഭ, പട്ടഞ്ചേരി പഞ്ചായത്ത്, കാസര്‍കോട് പീലിക്കോട് ,തൃശൂര്‍ തളിക്കുളം
എല്‍ഡിഎഫ് പിടിച്ചെടുത്തത്: കണ്ണൂര്‍ പെരളശേരി , കോട്ടയം പാമ്പാടി കുമ്പന്താനം
കൊല്ലം, ആലപ്പുഴ ഒഴികെ പന്ത്രണ്ട് ജില്ലകളിലും നടന്ന ഉപതിരഞ്ഞെടുപ്പില്‍ 58.81 ശതമാനം പേരാണ് വോട്ട് ചെയ്തത്. തദ്ദേശ ജനപ്രതിനിധികള്‍ എം.എല്‍.എമാരായതോടെയാണ് എട്ടിടത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. എം.എല്‍.എമാരായവര്‍ ഒഴിഞ്ഞ വാര്‍ഡുകളിലെ ഫലത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. ഉപതിരഞ്ഞെടുപ്പ് നടന്ന 38ല്‍ 22 എണ്ണം യുഡിഎഫിന്റേയും 15 എല്‍ഡിഎഫിന്റേയും സിറ്റിങ് സീറ്റുകളാണ്. അവശേഷിച്ച ഒന്ന് ട്വന്റി ട്വന്റിയുടെ കൈവശമുണ്ടായിരുന്നതാണ്.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ജനവിധി യുഡിഎഫിനും എല്‍ഡിഎഫിനും ഒരുപോലെ നിര്‍ണായകമാണ്. വൈദ്യുതി കട്ടിനും സ്‌പോണ്‍സര്‍ഷിപ്പ് വിവാദത്തിനും ജനം മറുപടി നല്‍കുമെന്ന് എല്‍ഡിഎഫ് കരുതുമ്പോള്‍ പ്രിയദര്‍ശിനി സൗജന്യയാത്രയ്ക്ക് ഉള്‍പ്പെടെ വോട്ടര്‍മാര്‍ പാസ് മാര്‍ക്ക് നല്‍കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.