• മാസം 25 മണിക്കൂർ പറന്നാലും ഇല്ലെങ്കിലും 80 ലക്ഷം രൂപ നൽകുന്നതിന് പകരം, ഉപയോഗിക്കുന്ന മണിക്കൂറിന് 4 ലക്ഷം രൂപ വീതം നൽകിയാൽ വലിയ തുക ലാഭിക്കാൻ സാധിക്കും.

ഹെലികോപ്റ്റർ മാസ വാടകയ്ക്ക് എടുക്കാതെ ഉപയോഗത്തിനു പണം നല്‍കുന്ന രീതി ലാഭകരമാണെന്ന് രാജു പി. നായര്‍. ഫേസ്ബുക്കില്‍ കണക്കുനിരത്തിയാണ് രാജു പി. നായര്‍ സര്‍ക്കാര്‍ നടപടിയെ വിശദീകരിക്കുന്നത്. പ്രതിമാസം 25 മണിക്കൂർ പറന്നാലും ഇല്ലെങ്കിലും 80 ലക്ഷം രൂപ സ്ഥിരമായി നൽകുന്ന വാടക രീതിയാണ് സർക്കാർ നിർത്തിവെച്ചത്. ഇതിന് പകരമായി ഹെലികോപ്റ്റർ ഉപയോഗിക്കുന്ന സമയത്തിന് മാത്രം തുക നൽകുന്ന രീതിയിലേക്ക് കമ്പനിയുമായി സർക്കാർ ധാരണയിലെത്തുകയായിരുന്നു.

Also Read: 'രണ്ടു വിദേശയാത്ര നടത്തി, എന്‍റെ ഭാര്യയല്ലേ കൂടെയുള്ളത്, തന്ത വൈബ് പിടിക്കാനില്ല'

നേരത്തെ 25 മണിക്കൂറിന് 80 ലക്ഷം രൂപ നല്‍കിയിരുന്നിടത്ത് ഇപ്പോള്‍ മണിക്കൂറിന് നാലു ലക്ഷം രൂപയാണ് കൊടുക്കേണ്ടി വരിക. മാസം ഉപയോഗിക്കുന്നത് 10 മണിക്കൂർ മാത്രമാണെങ്കിൽ 40 ലക്ഷം രൂപ കൊടുത്താല്‍ മതി. അങ്ങനെയെങ്കില്‍ ഉപയോഗിക്കാത്ത ബാക്കി 15 മണിക്കൂറിന് കൂടെ വെറുതെ പൈസ കൊടുക്കേണ്ടതില്ലല്ലോ എന്നാണ് രാജു പി. നായര്‍ പറയുന്നത്. ഈ കഴിഞ്ഞ കാലയളവിൽ എത്ര മണിക്കൂർ മാസം തോറും ഉപയോഗിച്ചിട്ടാണ് 80 ലക്ഷം കൊടുത്തിരുന്നതെന്നും രാജു പി. നായര്‍ ചോദിച്ചു. 

നാട്ടുകാരുടെ നികുതിപ്പണം അനാവശ്യമായി ചെലവഴിക്കുന്നതിനെ ന്യായീകരിക്കാൻ 'ഇല്ലോജിക്കൽ കാപ്സ്യൂളുകൾ' ഉപയോഗിക്കുകയാണെന്നും രാജു പി. നായര്‍ വിമര്‍ശിച്ചു. മാസത്തിൽ 10 ദിവസം ഉപയോഗിക്കാൻ ടാക്സി 40,000 രൂപയ്ക്ക് മാസവാടകയ്ക്ക് എടുക്കുമോ? അതോ ദിവസം 2000 രൂപയ്ക്ക് വേണ്ട സമയത്ത് 10 ദിവസം വാടകയ്ക്ക് എടുക്കുമോ? എന്നും രാജു പി. നായരുടെ പോസ്റ്റിലുണ്ട്. 

ENGLISH SUMMARY:

Political commentator Raju P. Nair stated that paying for helicopter usage on an hourly basis is far more economical than paying a fixed monthly lease. He highlighted this by explaining that the government ended its previous contract, which mandated a fixed monthly payment of ₹80 lakh regardless of whether the 25 allotted flying hours were utilized. Under the revised arrangement, paying ₹4 lakh per flying hour means the government saves significantly if the helicopter is used for fewer hours, such as only ₹40 lakh for 10 hours of flight time. Criticizing defenders of unnecessary taxpayer spending, he compared the monthly lease model to renting a daily taxi unnecessarily for an entire month.