മന്ത്രിയായ ശേഷം രണ്ടു വിദേശ യാത്ര നടത്തിയെന്നും അതില്‍ വിവാദമാക്കേണ്ട കാര്യമൊന്നുമില്ലെന്നും കായിക മന്ത്രി ഒ.ജെ. ജനീഷ്. പ്രതിപക്ഷം പോയത് പോലെയല്ല താന്‍ വിദേശയാത്ര നടത്തിയതെന്നും അതിനാലാണ് വിമര്‍ശനമെന്നും മന്ത്രി പറഞ്ഞു. ഭാര്യയും മകളും മകളുടെ മകളും അടക്കമല്ല വിദേശത്തേക്ക് പോയത്. ലോകത്ത് എല്ലായിടത്തുമുള്ള മലയാളികള്‍ ജനപ്രതിനിധികളെ ക്ഷണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Also Read: 'ആ രോഗിയെ അങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടത്; മുഖ്യമന്ത്രിയുടെ വിഡിയോ കണ്ടപ്പോൾ സങ്കടം തോന്നി'
'മസ്ക്കറ്റിലും ഒമാനിലുമാണ് മന്ത്രി യാത്ര നടത്തിയത്. മസ്ക്കറ്റ് സന്ദര്‍ശിച്ചത് ജിഡിപിഎസ് തൃശൂര്‍ ജില്ല സമിതിയുടെ പരിപാടിക്കായിരുന്നു. ശ്രീനാരയണ ഗുരു സ്ഥാപിച്ച സംഘടനയാണ് ജിഡിപിഎസ്. ഖത്തറിലുള്ള തൃശൂര്‍ ജില്ല സൗഹൃദവേദിയുടെ പരിപാടിക്കാണ് അവിടേക്ക് പോയത്. ലോകത്ത് എവിടെയൊക്കെ മലയാളിയുണ്ടോ അവിടെ നിന്നെല്ലാം ജനപ്രതിനിധികളെ ക്ഷണിക്കും. സമയവും സാഹചര്യം നോക്കി പോകും', എന്നാണ് മന്ത്രി യാത്രയെ പറ്റി വിശദീകരിച്ചത്.
രണ്ടിടത്തും അബാസിഡറെ കണ്ടെന്നും ഖത്തറിലെ കൂടിക്കാഴ്ചയില്‍ ജയിലില്‍ കിടക്കുന്ന പ്രവാസി മലയാളികളുടെ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാര്‍ക്ക് സ്വകാര്യ നിമിഷം പാടില്ലെന്ന് ഏതു കാലത്താണ് പറയുന്നതെന്ന് ചിന്തിക്കണമെന്നും പോസ്റ്റീവ് ആകണമെന്നും മന്ത്രി പറഞ്ഞു.
'ഒരു ചാനലില്‍ മന്ത്രിയുടെ ഭാര്യ കൂടെയുണ്ടെന്ന് പറയുന്നതു കേട്ടു. എന്‍റെ ഭാര്യയല്ലേ കൂടെയുള്ളത്. എന്തിനാണിത്ര ടെന്‍ഷന്‍. എനിക്ക് 37 വയസാണ്. തന്ത വൈബ് പിടിക്കാന്‍ ഉദ്യേശിക്കുന്നില്ല. സര്‍ക്കാറിന് ബുദ്ധിമുട്ടില്ലാതെ ചുമതലയില്‍ പോരായ്മ വരുത്താതെ പൗരന്‍റെ നികുതി പണം ഉപയോഗിക്കാതെ ഇനിയും െചറിയ യാത്രകള്‍ പോകും', മന്ത്രി പറഞ്ഞു.