janeesh-shamsudeen

സംസ്ഥാന സ്കൂള്‍ കായികമേളയുടെ വേദി മാറ്റിയതില്‍ മന്ത്രിമാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം. കണ്ണൂരില്‍ സൗകര്യമില്ലാത്തതുകൊണ്ടാണ് കോഴിക്കോടേക്ക് മാറ്റിയതെന്ന് കായിക മന്ത്രി ഒ.ജെ ജനീഷ് പറയുമ്പോള്‍, സൗകര്യമില്ലാത്തതുകൊണ്ടല്ല മാറ്റിയതെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദീന്‍റെ പ്രതികരണം. കണ്ണൂരിനെ അവഹേളിക്കുന്നതിന് തുല്യമാണിതെന്നും മേളയ്ക്കായി മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബിനോയ് കുര്യന്‍ കുറ്റപ്പെടുത്തി. 

കഴിഞ്ഞവര്‍ഷം തിരുവനന്തപുരത്ത് നടന്ന സ്കൂള്‍ കായികമേളയുടെ സമാപനത്തില്‍ അടുത്ത വര്‍ഷത്തെ കായികമേള കണ്ണൂരിലായിരിക്കുമെന്ന് അന്നത്തെ വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചിരുന്നു . കണ്ണൂര്‍  ജില്ലാ പഞ്ചായത്ത് പ്രതിനിധിക്ക് മന്ത്രി പതാകയും കൈമാറി. പക്ഷെ സര്‍ക്കാര്‍ മാറിയതോടെ കായികമേളയുടെ വേദിയും മാറി. 

എന്തുകൊണ്ട് മാറ്റിയെന്ന് കൃത്യമായി പറയാന്‍ വിദ്യാഭ്യാസമന്ത്രിയും കായികമന്ത്രിയും തയ്യാറായില്ല. പതാക കൈമാറി കിട്ടിയ ധൈര്യത്തില്‍ മേളയ്ക്കായി മുന്നൊരുക്കം തുടങ്ങിയ  കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പക്ഷെ പെട്ടു.  ഒക്ടോബര്‍ 24 മുതല്‍ 29 വരെ കോഴിക്കോട് NIT ഗ്രൗണ്ടിലാണ് ഇത്തവണത്തെ മേള.

ENGLISH SUMMARY:

Kerala School Sports Meet venue change has sparked a disagreement between ministers. The venue was initially announced for Kannur but has now been shifted to Kozhikode, leading to accusations of disrespect towards Kannur.