zoo-tvm

തിരുവനന്തപുരം മൃഗശാലയിലെത്തുന്നവര്‍ക്ക് ഓണസമ്മാനമായി കാഴ്ചാവിരുന്നൊരുക്കി സിംഹക്കുട്ടികളായ സിംബയും സൂരിയും. പ്രത്യേക പരിചരണത്തിലായിരുന്ന ഏഴു മാസം പ്രായമായ സിംഹക്കുട്ടികളെ മന്ത്രി ഒ.ജെ. ജനീഷിന്‍റെ നേതൃത്വത്തില്‍ പുതിയ കൂട്ടിലേയ്ക്ക് മാറ്റി.  സിംബയും സൂരിയും നല്ല ഉഷാറായി പുതിയ കൂട്ടില്‍ കുസൃതിയും വികൃതിയും തകര്‍ക്കുകയാണ്. പുതിയൊരു ലോകത്തെത്തിയതിന്‍റെ കൗതുകത്തില്‍ രണ്ടും പേരും നിലം തൊടുന്നില്ല. 

മൃഗശാലായിലെ നൈല – ലിയോ ദമ്പതികള്‍ക്ക് മൂന്നു കുഞ്ഞുങ്ങള്‍ പിറന്നത് കഴിഞ്ഞ ജനുവരിയിലാണ്.  പ്രസവത്തെത്തുടര്‍ന്നായ ആരോഗ്യ പ്രശ്നങ്ങള്‍ കാരണം അമ്മയുടെ സ്നേഹമോ പരിചരണമോ കുഞ്ഞുങ്ങള്‍ക്ക് ലഭിച്ചില്ല. അതിജീവിച്ച രണ്ടു കുഞ്ഞുങ്ങളെ  ഡോക്ടര്‍ നികേഷ് കിരണും കീപ്പര്‍ അനിലും അടക്കമുളള മൃഗശാലാ ജീവനക്കാര്‍ അമ്മയുടെ അതേ കരുതല്‍ നല്കി  വളര്‍ത്തി. ആദ്യ മാസങ്ങളില്‍ ജീവനുവേണ്ടി പോരാടിയ സിംബയും സൂരിയും ഇന്നെല്ലാവര്‍ക്കും സന്തോഷം നല്കി ഓടിനടക്കുന്നു. പാല്‍ക്കുപ്പി വിട്ട് ചിക്കനും പോത്തിറച്ചിയുമൊക്കെ കഴിച്ചു തുടങ്ങി. 

മൃഗശാലയിലെ ഓണാഘോഷത്തിന് എത്തിയ മന്ത്രി ഒ.ജെ. ജെനീഷിന്‍റെ നേതൃത്വത്തിലാണ് ഇരുവരെയും പുതിയ കൂട്ടിലേയ്ക്ക് മാറ്റിയത്. തൊട്ടടുത്തു തന്നെ മാതാപിതാക്കളായ നൈലയും ലിയോയുമുണ്ട്. തുറന്ന കൂടുമായി ഇണങ്ങിക്കഴിഞ്ഞാല്‍ സിംബയെയും സൂരിയെയും മാതാപിതാക്കള്‍ക്ക് സമീപത്തെ വലിയ കൂട്ടിലേയ്ക്ക് മാറ്റും. 

ENGLISH SUMMARY:

Lion cubs at Thiruvananthapuram Zoo are a delightful Onam gift for visitors, showcasing their playful antics in their new enclosure. These seven-month-old cubs, Simba and Suri, are now thriving and bringing joy to everyone at the zoo.