നികുതി വരുമാനത്തില്‍ കുതിപ്പ് തുടര്‍ന്ന് കേരളം. കഴിഞ്ഞ മാസം ദേശീയ ശരാശരിയേക്കാള്‍ വളര്‍ച്ച. ഒക്ടോബറില്‍ 27 ശതമാനമാണ് കേരളത്തിന്റെ ജി.എസ്.ടി വരുമാന വളര്‍ച്ച. രാജ്യത്തിന്റെ ആകെ ആഭ്യന്തര ജി.എസ്.ടി വരുമാന വളര്‍ച്ച 12.8 ശതമാനം മാത്രമാണ്. 3689 കോടിയാണ് ഒക്ടോബറില്‍ ജി.എസ്.ടി വരുമാനമായി കേരളത്തിന് ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 2913 കോടിയായിരുന്നു സംസ്ഥാനത്തിന്റെ ജി.എസ്.ടി വരുമാനം. എസ്.ജി.എസ്.ടിയും കേന്ദ്രത്തിന്റെ ഐ.ജി.എസ്.ടിയിലെ സംസ്ഥാന വിഹിതവും ചേര്‍ത്ത് പോസ്റ്റ് സെറ്റില്‍മെന്റ് വരുമാനത്തിലാണ് ഇത്രയും വലിയ വര്‍ധന ഉണ്ടായത്. നടപ്പ് സാമ്പത്തിക വര്‍ഷം ആരംഭിച്ചത് മുതല്‍ ജി.എസ്.ടി വരുമാനത്തില്‍ വലിയ വര്‍ധനയാണ് കേരളത്തിലുണ്ടാകുന്നത്.
ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ 23,272 കോടി രൂപയാണ് നികുതി വരുമാനമായി കേരളത്തിന്റെ ഖജനാവിലെത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 19,395 കോടിയായിരുന്നു കിട്ടിയത്. അതായത് 20 ശതമാനം വളര്‍ച്ച. ഈ കാലയളവില്‍ 15 ശതമാനം വളര്‍ച്ചയാണ് ദേശീയ തലത്തില്‍ കൈവരിക്കാനായത്.