അനധികൃത സ്വത്ത് സമ്പാദന കേസിലെ ജാമ്യ വ്യവസ്ഥയിൽ ഇളവ് വേണമെന്ന ടോമിൻ.ജെ.തച്ചങ്കരിയുടെ ആവശ്യത്തിൽ രൂക്ഷ വിമർശനവും പരിഹാസവുമായി ഹൈക്കോടതി. ആരോഗ്യപ്രശ്നങ്ങൾ ഉള്ള തച്ചങ്കരിക്ക് എങ്ങനെ വിദേശത്ത് പോകാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. ജയിലില്‍ പോകുമ്പോള്‍ ഗുരുതര രോഗം, പുറത്തിറങ്ങിയാല്‍ സുഖവാസം എന്നതാണ് പലരുടെയും രീതിയെന്നും കോടതി പരിഹസിച്ചു. Also Read: ‘സ്വതന്ത്ര അന്വേഷണത്തിന് തടസ്സം’; ജയബാലകൃഷ്ണന്റെ കുടുംബത്തിനെതിരെ പ്രോസിക്യൂഷന്‍
വിദേശത്ത് പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന തച്ചങ്കരിയുടെ ആവശ്യം പരിഗണിക്കവേ തുടക്കം മുതൽ രൂക്ഷ വിമർശനമാണ് ജസ്റ്റിസ് എ.ബദറുദീൻ ഉന്നയിച്ചത്. തച്ചങ്കരിയുടെ വാദങ്ങളില്‍ വൈരുദ്ധ്യമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആരോഗ്യ കാരണങ്ങളാണ് ജാമ്യാപേക്ഷയില്‍ ഉയര്‍ത്തിയത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളയാള്‍ക്ക് എങ്ങനെ വിദേശത്ത് പോകാനാകും. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളയാള്‍ വിദേശത്ത് ജോലിക്ക് പോകാനുള്ള ശാരീരിക ക്ഷമതയില്ല. ജയിലില്‍ പോകുമ്പോള്‍ ഗുരുതര രോഗവും പുറത്തിറങ്ങിയാല്‍ സുഖവാസവും എന്നതാണ് പലരുടെയും രീതി.
പുറത്തിറങ്ങിയ ശേഷം സൗദി അറേബ്യയില്‍ പോകണം, അമേരിക്കയില്‍ പോകണം എന്നീ ആവശ്യങ്ങളുമായി വരും. ഇത് കണ്ടാല്‍ ജനങ്ങള്‍ക്ക് തോന്നും ജഡ്ജിമാര്‍ക്ക് ബുദ്ധിയില്ലെന്ന്. അങ്ങനെ കരുതരുതെന്നും, ബുദ്ധിയുള്ളവരാണ് ഇവിടെ ഇരിക്കുന്നതെന്നും ഹൈക്കോടതി ഓർമിപ്പിച്ചു. തുടർന്ന് തച്ചങ്കരിയുടെ ജയിലിലെ ചികിത്സയുടെ റിപ്പോര്‍ട്ട് നല്‍കാൻ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. എത്ര ദിവസമാണ് ആശുപത്രിയിലും, ജയിലിലും കഴിഞ്ഞു എന്നതിനെ കുറിച്ച് വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.
അനധികൃത സ്വത്ത് സാമ്പാദന കേസിൽ നാലുവർഷത്തേക്ക് കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചെങ്കിലും ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകിയിരുന്നു. പിന്നാലെയാണ് ഷാർജയിൽ ജ്വല്ലറി ഗ്രൂപ്പിന്റെ ഓപ്പറേഷൻസ് മാനേജരാണെന്നും, ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ തൊഴിൽ നഷ്ടപ്പെടുമെന്നും കാണിച്ച് ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്.