മൂന്ന് വമ്പന്‍ പദ്ധതികള്‍ക്ക് മുഖ്യമന്ത്രി വി.ഡി.സതീശന്‍റെ ഇടപെടലിലൂടെ പുരോഗതിയുണ്ടായെന്നും കഴിഞ്ഞ പത്തുവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ വികസന കാര്യത്തില്‍ തന്നെ പിന്തുണച്ചില്ലെന്നും സുരേഷ് ഗോപി
യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ വികസന പദ്ധതികളില്‍ വലിയ പിന്തുണ ലഭിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മൂന്ന് വമ്പന്‍ പദ്ധതികള്‍ക്ക് മുഖ്യമന്ത്രി വി.ഡി.സതീശന്‍റെ ഇടപെടലിലൂടെ പുരോഗതിയുണ്ടായെന്നും കഴിഞ്ഞ പത്തുവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ വികസന കാര്യത്തില്‍ തന്നെ പിന്തുണച്ചില്ലെന്നും സുരേഷ് ഗോപി തൃശൂരില്‍ പറഞ്ഞു. വികസനത്തിലാണ് സഹകരണം, റെഡ് ബുക്കുകാര്‍ പറയുന്നതിലല്ലെന്നും കേന്ദ്രമന്ത്രിയ്ക്ക് നല്‍കേണ്ട പിന്തുണയും സതീശന്‍ നല്‍കിയെന്നും വികസന പദ്ധതികളുടെ കാര്യത്തില്‍ താന്‍ രക്ഷപെട്ടുവെന്നും സുരേഷ് ഗോപി പ്രശംസിച്ചു.
ENGLISH SUMMARY:
Union Minister Suresh Gopi lauded Leader of the Opposition V.D. Satheesan for extending cooperation toward development initiatives in Thrissur. Addressing a gathering in Thrissur, Suresh Gopi revealed that three major infrastructure projects made significant headway following Satheesan's direct intervention. He alleged that the LDF government offered no support over the last decade, emphasizing that political alignment should prioritize development over ideology. Expressing relief that key local initiatives are moving forward, Suresh Gopi commended Satheesan for upholding administrative courtesy toward a Union Minister.