ബ്രഹ്മോസ് മിസൈലുകളടക്കം വഹിക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ മുന്‍നിര സ്റ്റെല്‍ത്ത് ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറാണ് ഐഎന്‍എസ് കൊല്‍ക്കത്ത
ഒമാന്‍ തീരത്ത് വച്ച് ഇന്ത്യയുടെ ഐഎന്‍എസ് കൊല്‍ക്കത്തയിലേക്കാണ് തങ്ങളുടെ നാവികസേനയുടെ കപ്പല്‍ ഇടിച്ചു കയറിയതെന്ന് പാക്കിസ്ഥാന്‍. പാക്കിസ്ഥാന്‍റെ PNS ഹുനെയ്ന്‍ എന്ന യുദ്ധക്കപ്പലാണ് രാജ്യാന്തര സമുദ്രാതിര്‍ത്തിയില്‍ വച്ച് ചൊവ്വാഴ്ച വൈകുന്നേരം ഇന്ത്യന്‍ കപ്പലുമായി കൂട്ടിയിടിച്ചത്. അതേസമയം കപ്പല്‍ ഏതെന്ന് ഇന്ത്യന്‍ നാവികസേനയോ കേന്ദ്രസര്‍ക്കാരോ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. കാര്യമായ നാശനഷ്ടങ്ങള്‍ കപ്പലിന് സംഭവിച്ചിട്ടില്ലെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.
വടക്കേ അറബിക്കടലില്‍ പതിവ് നിരീക്ഷണം നടത്തുന്നതിനിടെയാണ് ഇന്ത്യയുടെ യുദ്ധക്കപ്പലിലേക്ക് പാക് യുദ്ധക്കപ്പല്‍ അമിത വേഗതയില്‍ വന്ന് കൂട്ടിയിടിച്ചത്. പാക് നടപടി അംഗീകരിക്കാനാവാത്തതാണെന്നും 1991 ലെ ഉഭയകക്ഷി കരാറിലെ പത്താം അനുച്ഛേദത്തിന്‍റെ ലംഘനമാണെന്നും ഇന്ത്യ വ്യക്തമാക്കുകയും പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. തീര്‍ത്തും അണ്‍പ്രഫഷനലായ സമീപനമാണ് പാക്കിസ്ഥാന്‍റേതെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വിശദീകരിച്ചു.
അതേസമയം, യുദ്ധക്കപ്പലുകളുടെ കൂട്ടിയിടിയില്‍ പാക് വിദേശകാര്യമന്ത്രാലയം ഇതുവരേക്കും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ബ്രഹ്മോസ് മിസൈലുകളടക്കം വഹിക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ മുന്‍നിര സ്റ്റെല്‍ത്ത് ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറാണ് ഐഎന്‍എസ് കൊല്‍ക്കത്ത.
ENGLISH SUMMARY:
Pakistan has claimed that its warship PNS Hunain collided with the Indian Navy's stealth guided-missile destroyer INS Kolkata in international waters off the coast of Oman. While the Indian Navy confirmed the high-speed collision during routine surveillance in the northern Arabian Sea, official sources have not yet verified the name of the Indian vessel involved. India condemned the incident as unprofessional and unacceptable, citing a direct breach of Article 10 under the 1991 bilateral agreement between the two nations. A Pakistani diplomatic representative was summoned by the Ministry of External Affairs to register a strong protest, while Pakistan's Foreign Ministry is yet to issue an official response.