എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ചത് അഞ്ഞൂറില്‍ താഴെ പഴ്സനല്‍ സ്റ്റാഫുകളെയെന്ന മുന്‍ മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് രേഖകള്‍. പല ഘട്ടങ്ങളിലായി ഒന്നാം പിണറായി സര്‍ക്കാര്‍ 698ഉം രണ്ടാം സര്‍ക്കാര്‍ 715ഉം സ്റ്റാഫുകളെ നിയമിച്ചു. തനിക്കുണ്ടായിരുന്നത് 32 സ്റ്റാഫുകളെന്ന പിണറായിയുടെ വാദവും തള്ളുന്നതാണ് പിണറായി സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട വിവരാവകാശ രേഖകള്‍. ഇടത് സര്‍ക്കാരിന്‍റെ പത്ത് വര്‍ഷത്തെ സ്റ്റാഫുകളുടെ പട്ടിക മനോരമ ന്യൂസ് പുറത്തുവിട്ടു. Also Read: ഇ.ഡിക്ക് രാഷ്ട്രീയ ലക്ഷ്യം; എല്ലാം ഉണ്ടയില്ലാ വെടി: പിണറായി വിജയന്‍
യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ഞൂറിലേറെ പഴ്സനല്‍ സ്റ്റാഫിനെ നിയമിച്ചെന്ന ചില വാര്‍ത്തകളെ തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി പഴ്സനല്‍ സ്റ്റാഫ് തര്‍ക്കത്തിന് തുടക്കമിട്ടത്. ഏറ്റവും കൂടുതല്‍ സ്റ്റാഫിനെ നിയമിച്ചത് പിണറായി സര്‍ക്കാരാണെന്നും രണ്ടാം സര്‍ക്കാരില്‍ . 787 പേരെ നിയമിച്ചെന്നുമായിരുന്നു വി.ഡി.സതീശന്‍റെ ആരോപണം.
മറുപടിയുമായെത്തിയ പിണറായി വിജയന്‍ 500 ല്‍ താഴെയായിരുന്നു പഴ്സനല്‍ സ്റ്റാഫെന്നും തനിക്ക് 32വും മന്ത്രിമാര്‍ക്ക് 25 ഓ അതില്‍ താഴെയോയെന്നും വാദിച്ചു. 787 പേരെന്ന കണക്ക് തെളിയിക്കാന്‍ പട്ടിക പുറത്തുവിടാന്‍ മുന്‍മുഖ്യമന്ത്രി, നിലവിലെ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു.
ഓരോ മന്ത്രിമാരുടെയും സ്റ്റാഫുകളുടെ പേരും സ്ഥാനവും ശമ്പളവും നിയമിച്ച തീയതിയും ജോലി കഴിഞ്ഞ തീയതിയുമെല്ലാം ഈ പട്ടികയിലുണ്ട്. ഇത് അനുസരിച്ച് ഒന്നാം പിണറായി സര്‍ക്കാര്‍ ആകെ 698 പേരെ നിയമിച്ചു. രണ്ടാം പിണറായി സര്‍ക്കാര്‍ 715 പേരെയും. എന്നാല്‍ ഇത്രയും പേര്‍ ഒരേ സമയം ജോലി ചെയ്തിട്ടില്ല. ഇടക്കുവെച്ച് നിര്‍ത്തിയവരും മരണപ്പെട്ടവരുമൊക്കെയുണ്ട്. അതൊഴിവാക്കിയാല്‍ ഒന്നാം സര്‍ക്കാരില്‍ ഒരേ സമയം 616വും തുടര്‍ഭരണത്തില്‍ 610വും പഴ്സനല്‍ സ്റ്റാഫുണ്ടായിരുന്നു.
ഹോള്‍ഡ്...പിണറായി വാഹനം കടന്ന് പോകുന്നത്.
ആദ്യ സര്‍ക്കാരില്‍ പിണറായി ആകെ 43 പേരെ നിയമിച്ചപ്പോള്‍ ഒരേസമയമുണ്ടായിരുന്നത് 33 സ്റ്റാഫാണ്. കെ.കെ.ശൈലജയും ഇ.പി.ജയരാജനും ഉള്‍പ്പടെ ഒന്നാം സര്‍ക്കാരിലെ പത്ത് മന്ത്രിമാര്‍ അനുവദനീയമായ 25 സ്റ്റാഫിനെയും നിയമിച്ചു. തുടര്‍ ഭരണത്തില്‍ മുഖ്യമന്ത്രി ആകെ 43 പേരെ നിയമിച്ചപ്പോള്‍ ഒരേ സമയം 35 സ്റ്റാഫുണ്ടായിരുന്നു. 12 മന്ത്രിമാര്‍ക്ക് 25 സ്റ്റാഫും ഉണ്ടായിരുന്നു. ഇടക്കുവെച്ച് ആന്‍റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മാറി കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും വന്നപ്പോള്‍ മുഴുവന്‍ സ്റ്റാഫിനെയും പുതിയതായി നിയമിച്ചതും സ്റ്റാഫ് എണ്ണം അഞ്ഞൂറൊക്കെ കടന്ന് കുതിക്കാന്‍ കാരണമായി.