pinarayi-vijayan-032
  • ഇ.ഡിയുടെ കത്ത് പുറത്തുവന്നതിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പൊലീസ് മേധാവിക്ക് അയച്ച കത്ത് എങ്ങനെ പുറത്തായി. എല്ലാം ഇ.ഡിതന്നെ മാധ്യമങ്ങള്‍ക്ക് കൊടുക്കുന്നു. തനിക്ക് ഇ.ഡിയുടെ കത്തോ അറിയിപ്പോ ലഭിച്ചിട്ടില്ലെന്ന് പിണറായി.

ഇ.ഡിയുടെ കത്ത് പുറത്തുവന്നതിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പൊലീസ് മേധാവിക്ക് അയച്ച കത്ത് എങ്ങനെ പുറത്തായി. എല്ലാം ഇ.ഡിതന്നെ മാധ്യമങ്ങള്‍ക്ക് കൊടുക്കുന്നു. തനിക്ക് ഇ.ഡിയുടെ കത്തോ അറിയിപ്പോ ലഭിച്ചിട്ടില്ല.  ഇ.ഡി നീങ്ങുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്നും അന്വേഷണം തന്നിലേക്കെത്തിക്കാനുള്ള ശ്രമമെന്നും പിണറായി വിജയന്‍.  മുഖ്യമന്ത്രിയായിരിക്കെ സിഎംആര്‍എല്ലിന് ഒരു സഹായവും നല്‍കിയിട്ടില്ലെന്നും പിണറായി. Also Read: പിണറായിയെ തിരുത്താന്‍ പാര്‍ട്ടി തയ്യാറാകുമോ?; സിപിഎം വിശാല സംസ്ഥാന സമിതി നാളെ

 

ഇടപാടുകള്‍ താൻ സമ്മതിച്ചുവെന്ന തരത്തിലുള്ള ഇ.ഡി വാര്‍ത്തകള്‍ പച്ചക്കള്ളവും ശുദ്ധനുണയുമാണ്. ഇ.ഡി മനസ്സിൽ കാണുന്ന കാര്യങ്ങൾ ഉടൻ തന്നെ വാര്‍ത്തയായി മാറുന്ന സ്ഥിതിയാണുള്ളത്. സുപ്രീം കോടതി തള്ളിക്കളഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ പുതിയ പേരുകളിൽ വീണ്ടും ഉയർത്തിക്കൊണ്ടുവരുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇ.ഡിയുടെ ഈ നീക്കങ്ങളെ നിയമപരമായി തന്നെ നേരിടുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.  

‘ഇടപാടുകള്‍ വീണ സമ്മതിച്ചുവെന്ന ഇ.ഡി വാര്‍ത്ത പച്ചക്കള്ളമെന്ന് പിണറായി വിജയന്‍. റെഡ് ബുക്കൊക്കെ ശുദ്ധനുണയാണ്. ഇ.ഡി മനസില്‍ കാണുന്നത് ഉടന്‍ വാര്‍ത്തയാകുന്നു. ഒന്നിലും സങ്കടമില്ല. എല്ലാം രാഷ്ട്രീയത്തിന്റ ഭാഗം. പാര്‍ട്ടിയുടെ ഭാഗമായതിനാലാണ് തകര്‍ക്കാന്‍ ശ്രമം. ഇ‍.ഡിയുടെ നീക്കം പ്രവചിക്കാനാകില്ലെന്നും പിണറായി. പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന് കരുതുന്നത് ദുര്‍മോഹമെന്ന് പിണറായി വിജയന്‍. അതിന് ശ്രമിക്കുന്നവരോട് സഹതാപം മാത്രം. ഉയര്‍ന്നതെല്ലാം മനുഷ്യത്വരഹിതമായ ആക്രമണങ്ങളെന്നും  വന്ന ഒരാരോപണവും നിയമത്തിന് മുന്നില്‍ നിലനിന്നില്ലെന്നും പിണറായി

നിയമത്തെ രാഷ്ട്രീയ ആയുധമാക്കാനും തേജോവധം ചെയ്യാനുമുള്ള ഗൂഢനീക്കമാണ് ഇതിന് പിന്നിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു. എന്റെ സംശുദ്ധി ഇല്ലാതാക്കാൻ ഇത്തരം ആരോപണങ്ങൾക്ക് കഴിയില്ലെന്നും ഇഡിയുടേത് വെറും ‘ഉണ്ടയില്ലാ വെടി’യാണെന്നും വ്യക്തമാക്കി. ഞങ്ങള്‍ ഇതിലൊന്നും ഞെട്ടിപ്പോകില്ലെന്നും അദ്ദേഹം തുറന്നടിച്ചു.  

പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന് കരുതുന്നത് വെറും ദുര്‍മോഹം മാത്രമാണെന്നും അതിന് ശ്രമിക്കുന്നവരോട് സഹതാപം മാത്രമാണുള്ളതെന്നും വ്യക്തമാക്കി മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്ത് പുറത്തുവിട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരായ ഉയര്‍ന്നതെല്ലാം മനുഷ്യത്വരഹിതമായ ആക്രമണങ്ങളാണെന്നും ഇതുവരെ വന്ന ഒരു ആരോപണവും നിയമത്തിന് മുന്നില്‍ നിലനിന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

ENGLISH SUMMARY:

Pinarayi Vijayan has accused the Enforcement Directorate of pursuing a politically motivated investigation and leaking its letter to the media. He denied helping CMRL while serving as Chief Minister and dismissed reports about Veena admitting to transactions as false. Vijayan said he would legally challenge the ED’s actions.