kseb-kerala
  • വൈദ്യുതി പ്രതിസന്ധിയിൽ മലയാളി വിയർത്തൊലിച്ചിട്ട് ഇന്നേക്ക് പതിമൂന്നാം നാൾ. ഇന്നലെ രാത്രിയിലും ഇന്ന് പുലർച്ചെയും വ്യത്യസ്ത സമയങ്ങളിൽ രണ്ട് മുതൽ അഞ്ച് തവണ വരെ പവർ കട്ടുണ്ടായി

വൈദ്യുതി പ്രതിസന്ധിയിൽ മലയാളി വിയർത്തൊലിച്ചിട്ട് ഇന്നേക്ക് പതിമൂന്നാം നാൾ. ഇന്നലെ രാത്രിയിലും ഇന്ന് പുലർച്ചെയും വ്യത്യസ്ത സമയങ്ങളിൽ രണ്ട് മുതൽ അഞ്ച് തവണ വരെ പവർ കട്ടുണ്ടായി. ഇന്നലെയും രാത്രികാല വൈദ്യുതി ഉപഭോഗം അയ്യായിരം മെഗാവാട്ടിനോട് അടുത്തു. തൊള്ളായിരത്തിനും ആയിരത്തി ഇരുന്നൂറിനുമിടയിൽ മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഇന്നലെയുണ്ടായി.

സമാന പ്രതിസന്ധി ഇന്ന് രാത്രിയിലും നേരിടേണ്ടി വരുമെന്നാണ് കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ്. പ്രതിസന്ധി മറികടക്കാൻ കൂടുതൽ വില നൽകി വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയെങ്കിലും പവർ എക്സ്ചേഞ്ച് വഴി അൻപതിൽ കൂടുതൽ യൂണിറ്റ് വൈദ്യുതി കിട്ടാത്ത സ്ഥിതിയാണ്. ഇന്നലെ രാത്രിയിൽ നിലവിലെ പ്രതിസന്ധി മുഖ്യമന്ത്രി, വൈദ്യുതി മന്ത്രി, ചീഫ് സെക്രട്ടറി, കെ.എസ്.ഇ.ബി ചെയർമാൻ എം.ജി രാജമാണിക്യം എന്നിവർ ഓൺലൈനായി വിലയിരുത്തി. Also Read: 'ഒക്ടോബറില്‍ പുതിയ വൈദ്യുത നയം, ഇതോടെ പ്രതിസന്ധി തീരും'; ഇരട്ടിവിലയ്ക്ക് വൈദ്യുതി വാങ്ങുന്നുവെന്ന് മുഖ്യമന്ത്രി


അതേസമയം, പവര്‍ കട്ട് വിദ്യാര്‍ഥികളുടെ പഠനത്തെ പോലും ബാധിച്ച് തുടങ്ങിയെന്ന് മന്ത്രി എന്‍.ഷംസുദീന്‍ പറഞ്ഞു. കടുത്ത നിയന്ത്രണവും ആവര്‍ത്തിച്ചുള്ള ഉപദേശവും തുടരുമ്പോളും വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.  എന്നാല്‍ ശാശ്വത പരിഹാരത്തിനായി പുതിയ വൈദ്യുതനയം ഉടന്‍ വരുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു.

ENGLISH SUMMARY:

Kerala power crisis is affecting residents significantly, with multiple power cuts experienced and KSEB warning of further shortages. The government is exploring solutions including purchasing power at higher rates and formulating a new electricity policy to address the ongoing energy challenges.