Elena Rybakina of Kazakhstan celebrates with the trophy after defeating Aryna Sabalenka in their Women's Singles Final match on Day Fourteen of the 2026 US Open at USTA Billie Jean King National Tennis Center on September 12, 2026 in the Flushing neighborhood of the Queens borough of New York City. Julian Finney/Getty Images/AFP

Elena Rybakina of Kazakhstan celebrates with the trophy after defeating Aryna Sabalenka in their Women's Singles Final match on Day Fourteen of the 2026 US Open at USTA Billie Jean King National Tennis Center on September 12, 2026 in the Flushing neighborhood of the Queens borough of New York City. Julian Finney/Getty Images/AFP

TOPICS COVERED

  • മുന്‍ ചാംപ്യനെ കീഴടക്കി കസാഖിസ്ഥാന്‍ താരം. റിബകീനയുടെ ആദ്യ യുഎസ് ഓപ്പണ്‍ കിരീടം

യുഎസ് ഓപ്പൺ വനിതാ സിംഗിള്‍‍സ് കിരീടം എലേന റിബകീനയ്ക്ക്. വാശിയേറിയ ഫൈനൽ മത്സരത്തില്‍ ലോക ഒന്നാം നമ്പർ താരം അരീന സബലേങ്കയെ കീഴടക്കിയാണ് കസാഖ്സ്ഥാൻ താരം ആദ്യ യുഎസ് ഓപ്പൺ കിരീടത്തിൽ മുത്തമിട്ടത്. സ്കോർ: 6-4, 5-7, 6-2. റിബകീനയുടെ കരിയറിലെ മൂന്നാം ഗ്രാന്റ്സ്ലാം കിരീടമാണിത്. ഈ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിലും സബലേങ്കയെ പരാജയപ്പെടുത്തി റിബകീന ചാംപ്യനായിരുന്നു. സീസണിലെ താരത്തിന്റെ രണ്ടാമത്തെ ഗ്രാന്റ്സ്ലാം നേട്ടമാണിത്.

ഈ വിജയത്തോടെ സബലേങ്കയെ മറികടന്ന് റിബകീന വനിതാ ടെന്നീസ് റാങ്കിങ്ങില്‍ ലോക ഒന്നാം നമ്പറിലെത്തും. ന്യൂയോർക്കിൽ തുടർച്ചയായി രണ്ട് തവണ ചാംപ്യനായിരുന്ന മുൻനിര സീഡ് താരം സബലേങ്കയ്ക്ക് ഹാട്രിക് കിരീടം നേടാനായില്ല. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ശക്തമായ സെർവുകളിലൂടെ റിബകീന എതിരാളിക്കുമേല്‍ സമ്മർദ്ദം ചെലുത്തി. സബലേങ്കയുടെ അൺഫോഴ്സ്ഡ് മിസ്റ്റേക്കുകള്‍ മുതലെടുത്ത കസാഖ് താരം ആദ്യ സെറ്റ് 6-4 എന്ന സ്കോറിന് സ്വന്തമാക്കി. 

രണ്ടാം സെറ്റിൽ സബലേങ്ക ശക്തമായി തിരിച്ചെത്തി. മികച്ച ബേസ്‌ലൈൻ റാലികളിലൂടെയും പവർഫുൾ ഫോർഹാൻഡ് ഷോട്ടുകളിലൂടെയും പോയിന്റുകൾ നേടിയ ബെലാറൂസ് താരം 7-5 ന് രണ്ടാം സെറ്റ് പിടിച്ചെടുത്ത് മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. എന്നാല്‍ നിർണായകമായ മൂന്നാം സെറ്റിൽ റിബകീന പൂർണ ആധിപത്യം പുലർത്തി. സബലേങ്കയുടെ സെർവുകൾ രണ്ട് തവണ ബ്രേക്ക് ചെയ്ത താരം, എതിരാളിക്ക് തിരിച്ചുവരാൻ അവസരം നൽകാതെ 6-2 ന് സെറ്റും ചാംപ്യന്‍ഷിപ്പും സ്വന്തമാക്കി.

Elena Rybakina Beats Aryna Sabalenka to Claim US Open Singles Title:

Elena Rybakina secured her maiden US Open women's singles title by defeating world number one Aryna Sabalenka in a hard-fought final. The Kazakh star triumphed over her Belarusian opponent in three sets with a scoreline of 6-4, 5-7, 6-2. This victory marks Rybakina's third career Grand Slam title and her second major win of the season, having also beaten Sabalenka in the Australian Open final earlier this year. With this landmark championship victory in New York, Rybakina will displace Sabalenka to claim the world number one ranking in women's tennis