ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 18-ാമത് ബ്ക്രിക്സ് (BRICS) ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കള്‍ തലസ്ഥാനത്ത്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ തുടങ്ങി പ്രമുഖ രാഷ്ട്രത്തലവന്മാരടക്കം ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തി. 2014-ന് ശേഷം ആദ്യമായാണ് ചൈനീസ് പ്രസിഡന്റ് ഡൽഹി സന്ദർശിക്കുന്നത്. ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന ഇന്നുണ്ടായേക്കും. അഭിപ്രായ ഐക്യത്തിലെത്തി എന്ന് സൂചന. രാജ്യങ്ങളുടെ പേര് പറയാതെ യുദ്ധങ്ങളെ അപലപിക്കും.
ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ രാജ്യങ്ങളിലെ ഭരണത്തലവന്മാരുമായി നിർണായക ഉഭയകക്ഷി ചർച്ചകളും നടത്തി. അബുദബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മൊഹമ്മദ് ബിൻസയിദ് അൽ നഹ്യാനുമായുള്ള ചർച്ചയിൽ പശ്ചിമേഷ്യൻ സംഘർഷവും വിഷയമായി. ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്താൻ എത്യോപ്യയും മലേഷ്യയും താൽപര്യം പ്രകടിപ്പിച്ചു. സംയുക്ത സൈനിക പരിശീലനവും ഇന്ത്യയിൽ നിന്നുള്ള പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതും ചർച്ചയായി. ഇന്ത്യൻ ഖനന കമ്പനികളെ എത്യോപ്യ സ്വാഗതം ചെയ്തു. മലേഷ്യൻ സംഘവുമായി അർധചാലക മേഖലയിലെ അവസരങ്ങളും പ്രധാനമന്ത്രി ചർച്ച ചെയ്തു.
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡൻ്റ് ഷീ ചിൻ പിങും ഡൽഹിയിലെത്തി. ഇന്ത്യ- ചൈന ഉഭയകക്ഷി ചർച്ച ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ചയിൽ അതിർത്തി സംഘർഷങ്ങളും വ്യാപാരബന്ധം ശക്തിപ്പെടുത്തലും ചർച്ചയാവും ഏഴു വർഷത്തിന് ശേഷമാണ് ചൈനീസ് പ്രസിഡൻ്റ് ഡൽഹിയിൽ വിമാനമിറങ്ങുന്നത്. ഡൽഹി ചർച്ചയിൽ അഭിപ്രായ ഭിന്നതകൾ പരിഹരിക്കാൻ ശ്രമം ഉണ്ടാകുമെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൂ ഫി ഹോങ് വ്യക്തമാക്കി.