p-jayarajan
  • ആഘോഷങ്ങളെയും മതപരമായ ചടങ്ങുകളെയും രാഷ്ട്രീയ സ്വാധീനം വളര്‍ത്താനുള്ള ഉപാധികളാക്കി മാറ്റുകയാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നതെന്ന് പി.ജയരാജന്‍

ശ്രീകൃഷ്ണജയന്തി ശോഭായാത്രകൾ ആർഎസ്എസിന്റെ രാഷ്ട്രീയ പദ്ധതിയെന്ന് സിപിഎം നേതാവ് പി.ജയരാജൻ. കേരളത്തിന്റെ തെരുവുകളിൽ മുന്നേ ഉണ്ടായിരുന്നത് ചതയദിന ഘോഷയാത്രകൾ മാത്രം. കേരളത്തിലെ കുടുംബങ്ങളിൽ സ്വാധീനം ഉറപ്പിക്കാനുള്ള ആർ എസ് എസ് പദ്ധതിയുടെ ഭാഗമാണിതെന്നും പി ജയരാജൻ പറഞ്ഞു.സിപിഎം  കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പോഡ്കാസ്റ്റ് പരമ്പരയിലാണ് ജയരാജന്റെ പ്രതികരണം. Also Read: കത്തുന്ന ചിതയില്‍ നിന്ന് മൃതദേഹ ഭാഗം വാള്‍കൊണ്ട് കുത്തിയെടുത്ത് തിന്നു; വൈറല്‍ 'അഘോരി' വനിത അറസ്റ്റില്‍


ശ്രീകൃഷ്ണജയന്തിയുടെ പേരില്‍ സംഘടിപ്പിക്കുന്ന ഘോഷയാത്രകള്‍ക്ക് പിന്നില്‍ ആര്‍എസ്എസിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് പി. ജയരാജന്റെ ആരോപണം. ആഘോഷങ്ങളെ ഉപയോഗപ്പെടുത്തി കേരളത്തിലെ കുടുംബങ്ങളിലേക്ക് സ്വാധീനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സാമൂഹിക സാഹചര്യത്തില്‍ നേരത്തെ ചതയദിന ഘോഷയാത്രകള്‍ക്കായിരുന്നു പ്രധാനമായും ഇടമുണ്ടായിരുന്നത്. പിന്നീട് ശ്രീകൃഷ്ണജയന്തി ഘോഷയാത്രകള്‍ വ്യാപകമായത് ആര്‍എസ്എസ് ആസൂത്രിതമായി നടപ്പാക്കിയ പദ്ധതിയുടെ ഭാഗമാണെന്നാണ് പി. ജയരാജന്റെ വാദം.

ആഘോഷങ്ങളെയും മതപരമായ ചടങ്ങുകളെയും രാഷ്ട്രീയ സ്വാധീനം വളര്‍ത്താനുള്ള ഉപാധികളാക്കി മാറ്റുകയാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ENGLISH SUMMARY:

Sri Krishna Jayanti Shobha Yatras are part of a political project of the RSS, CPI(M) leader P. Jayarajan has said. He noted that, in the past, the streets of Kerala mainly witnessed processions held as part of Chathaya Day celebrations.