lady-attack-3
  • തമിഴ്‌നാട് കോയമ്പത്തൂരിലാണ് നടുക്കുന്ന സംഭവം. നടുറോഡില്‍ വച്ച് മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീക്ക് നേരെയായിരുന്നു യുവാവിന്റെ ക്രൂരത.

 

തമിഴ്‌നാട് കോയമ്പത്തൂരിലാണ് നടുക്കുന്ന സംഭവം. നടുറോഡില്‍ വച്ച് മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീക്ക് നേരെയായിരുന്നു യുവാവിന്റെ ക്രൂരത. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ  ദേശീയപാതയില്‍ കോയമ്പത്തൂര്‍ തുടിയല്ലൂര്‍ ഭാഗത്ത് റെയില്‍വേ പാലത്തിന് താഴെ വച്ചായിരുന്നു പീഡന ശ്രമം. 

 

റോഡിലൂടെ നടന്നുപോയ യുവാവ് റോഡരികില്‍ കിടന്ന യുവതിയെ കണ്ട് അവിടെ നിന്നു. പ്രദേശത്തെ മറ്റാരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം യുവതിക്ക് നേരെ നീങ്ങി. മാനസിക വെല്ലുവിളി നേരിടുന്ന യുവതി ഇയാളെ കണ്ട് പേടിച്ചു. ഒച്ചവച്ചെങ്കിലും ഓടിയെത്താന്‍ ആരുമുണ്ടായിരുന്നില്ല. റോഡില്‍നിന്ന രണ്ട് തെരുവുനായ്ക്കള്‍ മാത്രം. പ്രതി കടന്നുപിടിച്ചതോടെ യുവതി തടുക്കാന്‍ ശ്രമിച്ചെങ്കിലും അക്രമി  കീഴ്‌പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചു. അപ്പോളാണ് ആ രണ്ട് തെരുവുനായ്ക്കള്‍ രക്ഷകരായെത്തിയത്.  

 

യുവതിയെ ഇയാള്‍ ആക്രമിക്കുന്നത് കണ്ട നായ്ക്കള്‍ അക്രമിക്ക് നേരെ കുരച്ചുചാടി. അക്രമി യുവതിയെ വിടാതായതോടെ കടിച്ചോടിച്ചു.  അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവരംപുറംലോകം അറിയുന്നത്. സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഭൂപതി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവ് മദ്യലഹരിയിലായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. തെരുവില്‍ കഴിയുന്ന യുവതിക്ക് രക്ഷകരായ തെരുവുനായ്ക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളും ഏറ്റെടുത്തു കഴിഞ്ഞു.  

 

ENGLISH SUMMARY:

A shocking incident has been reported from Coimbatore in Tamil Nadu, where a young man allegedly attempted to sexually assault a woman with mental health challenges in the middle of the road. The incident occurred at around 2 a.m. yesterday beneath a railway bridge near Thudiyalur on the National Highway in Coimbatore.