Image Credit: X

Image Credit: X

  • ഉജ്ജയിനിലെ 'ലേഡി അഘോരി' എന്നാണ് കാളി നന്ദ് ഗിരി സ്വയം വിശേഷിപ്പിക്കുന്നത്. ക്ഷേത്രങ്ങള്‍, പുണ്യ സ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിച്ചും സനാതന ധര്‍മയെ കുറിച്ചും ഇവര്‍ റീല്‍സ് ചെയ്യാറുണ്ട്

കത്തിയെരിയുന്ന ചിതയില്‍ നിന്നും മൃതദേഹഭാഗം എടുത്ത് കഴിച്ച് വിഡിയോ എടുത്ത അഘോരി വനിത പിടിയില്‍. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. സമൂഹമാധ്യമങ്ങളില്‍ സ്വയം അഘോരിയെന്ന് വിേശഷിപ്പിക്കുന്ന കാളി നന്ദ് ഗിരിയെന്ന യുവതിയാണ് അറസ്റ്റിലായത്. കയ്യിലുള്ള വാളെടുത്ത് ചിതയില്‍ നിന്നും മനുഷ്യശരീരഭാഗം എടുത്ത ശേഷം ഇവര്‍ കഴിക്കുന്നതിന്‍റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഈ വിഡിയോയും പൊലീസ് തെളിവായി ശേഖരിച്ചു. 

ചുടലയുടെ മേല്‍നോട്ടമുള്ള വിഷ്ണുനാഥ് മഹാരാജിന്‍റെ പരാതിയിയിലാണ് അറസ്റ്റ്. സംസ്കാരസ്ഥലത്ത് അതിക്രമിച്ച് കയറിയതിനും സംസ്കാരച്ചടങ്ങ് അലങ്കോലപ്പെടുത്തിയതിനും  മൃതദേഹത്തോട് അനാദരവ് കാട്ടിയതിനുമുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തി. രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തതായും പൊലീസ് അറിയിച്ചു. 

ഉജ്ജയിനിലെ 'ലേഡി അഘോരി' എന്നാണ് കാളി നന്ദ് ഗിരി സ്വയം വിശേഷിപ്പിക്കുന്നത്. ക്ഷേത്രങ്ങള്‍, പുണ്യ സ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിച്ചും സനാതന ധര്‍മയെ കുറിച്ചും ഇവര്‍ റീല്‍സ് ചെയ്യാറുണ്ട്. താന്ത്രിക് മന്ത്രവാദം ചെയ്യാമെന്ന് വിശ്വസിപ്പിച്ച് തെലങ്കാന സ്വദേശിയായ യുവതിയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെന്ന പരാതിയും കാളി നന്ദിനെതിരെയുണ്ടെന്ന് പൊലീസ് പറയുന്നു.  ഇവരെ കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്നും സ്വത്തുവകകളുടെ വിവരം ശേഖരിക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, കാളി നന്ദ് ജന്‍മനാ സ്ത്രീ അല്ലെന്നും അല്ലൂരി ശ്രീനിവാസെന്ന പുരുഷനായാണ് ജനിച്ചതെന്നും പിന്നീട് സ്ത്രീയായി ജീവിക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, കാളി നന്ദിന്‍റെ പ്രവര്‍ത്തി പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും ജൂന അഖാഡയിലെ മഹാ മണ്ഡലേശ്വര്‍ ശൈലേഷാനന്ദ ഗിരി പിടിഐയോട് പ്രതികരിച്ചു. 'അഖോരി സാധന തീര്‍ത്തും രഹസ്യത്മകത പുലര്‍ത്തേണ്ട ഒന്നാണ്. അത് പൊതുസ്ഥലത്ത് ചെയ്തുകൂട. അങ്ങനെ ചെയ്യുന്നവര്‍ തട്ടിപ്പുകാരാണ്. മനുഷ്യ ശരീരം ഭക്ഷിക്കുന്നത് നരഭോജികളുടെ രീതിയാണ്. അഖോരികളുടേതല്ല' - അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

A self-proclaimed "Lady Aghori" named Kali Nand Giri was arrested in Ujjain, Madhya Pradesh, after a viral video showed her using a sword to remove and consume a portion of a human body from a burning funeral pyre. The arrest was made following a formal complaint by crematorium overseer Vishwanath Maharaj, charging her with trespassing, disrupting funeral rites, and showing disrespect to a corpse. Authorities placed her in two-week judicial custody while investigating additional allegations, including a ₹10 lakh fraud case involving a woman from Telangana. Senior religious leaders from the Juna Akhada condemned her actions as barbaric and fraud, clarifying that cannibalistic public acts have no connection to genuine Aghori traditions.