Image Credit: instagram/actormaddy

Image Credit: instagram/actormaddy

  • 'എനിക്ക് നല്ല ചമ്മല്‍ തോന്നാറുണ്ട്. എന്താണങ്ങനെയെന്ന് അറിയില്ല. സത്യത്തില്‍ ഞാനത്രയും ഹോട്ടസ്റ്റ് ഒന്നുമല്ല. ഹൃത്വികിന് ആ ലുക്കുണ്ട്'

ഷര്‍ട്ട്​ലെസ് ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലിടുന്നതില്‍ നിന്ന് ഭാര്യ തന്നെ വിലക്കിയെന്ന് സൂപ്പര്‍താരം മാധവന്‍റെ വെളിപ്പെടുത്തല്‍. ടെലിഗ്രാഫിന് മുന്‍പ് നല്‍കിയ അഭിമുഖത്തിലെ താരത്തിന്‍റെ വെളിപ്പെടുത്തലാണ് വീണ്ടും ചര്‍ച്ചയാകുന്നത്. ഇടയ്ക്കിടെ ഷര്‍ട്ടില്ലാതെയുള്ള ചിത്രങ്ങള്‍ താന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുമായിരുന്നുവെന്നും എന്നാല്‍ ഒരു ദിവസം പ്രായത്തിനനുസരിച്ച് പെരുമാറണമെന്ന് ഭാര്യ സരിത തന്നെ ഉപദേശിച്ചതോടെ നിര്‍ത്തിയെന്നും താരം പറയുന്നു.

 'എ‍ന്‍റെ ഭാര്യ എന്നോട് പറഞ്ഞു, പ്രായത്തിനനുസരിച്ച് ഒന്ന് പെരുമാറുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? ഈ ഷര്‍ട്ടില്ലാത്ത ചിത്രങ്ങള്‍ ഇടുന്നത് നിര്‍ത്താമോ? എന്നായിരുന്നു അവളുടെ ചോദ്യം. എനിക്കതിലെ കുഴപ്പം അപ്പോള്‍ മനസിലായില്ല'- താരം വെളിപ്പെടുത്തി. അത്തരം ചിത്രങ്ങളെന്തിനാണ് താന്‍ പങ്കുവച്ചിരുന്നതെന്ന് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഒരെത്തുംപിടിയും കിട്ടുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. 'ആളുകള്‍ മറന്നു പോകുമെന്ന ഭയം കൊണ്ടാണോ ഇടയ്ക്കിടെ ഫോട്ടോകളിട്ടിരുന്നതെന്നു വരെ ഞാനിടയ്ക്ക് ആലോചിച്ചു'- താരം തുറന്ന് പറയുന്നു.

അതേസമയം, സ്ത്രീകളെന്തുകൊണ്ടാണ് തന്നെ ഇത്രയും ഇഷ്ടപ്പെടുന്നതെന്ന് തനിക്ക് അറിയില്ലെന്നും താരം അഭിമുഖത്തില്‍ പറയുന്നുണ്ട്. ' എനിക്ക് നല്ല ചമ്മല്‍ തോന്നാറുണ്ട്. എന്താണങ്ങനെയെന്ന് അറിയില്ല. സത്യത്തില്‍ ഞാനത്രയും ഹോട്ടസ്റ്റ് ഒന്നുമല്ല. ഹൃത്വികിന് ആ ലുക്കുണ്ട്. ഗ്രീക്ക് ദേവനെപ്പോലെയാണ് ഹൃത്വിക് ഇരിക്കുന്നത്. പക്ഷേ ഞാനങ്ങനെയൊന്നുമല്ല. എന്നിട്ടും എന്താണ് അവര്‍ക്കിത്ര ആരാധനയെന്ന് എനിക്കറിയില്ല'- അഭിമുഖത്തില്‍ താരം പറയുന്നു.

ENGLISH SUMMARY:

Actor R. Madhavan revealed that his wife asked him to stop posting shirtless photos on social media, advising him to act his age. Responding to her advice, the actor admitted he did not initially realize why it was an issue but now looks back and questions his own motivations for sharing those pictures. Reflecting on his public image, Madhavan expressed modesty over his huge female fan following, stating he does not consider himself exceptionally attractive compared to peers like Hrithik Roshan. His candid remarks from an earlier interview with The Telegraph have once again gained traction online.