തിരുവോണ ദിനത്തിൽ പാലക്കാട്ട് സത്യാഗ്രഹവുമായി യുഡിഎഫ് എംപിമാർ. പാലക്കാട് ഡിവിഷൻ വിഭജിച്ചതിൽ പ്രതിഷേധിച്ചാണ് ഡിവിഷണൽ ഓഫീസിന് മുന്നിൽ എംപിമാർ അണിനിരന്നത്. കേരളത്തെ ചവിട്ടിത്താഴ്ത്തുന്ന വാമനനെ പോലെയാണ് കേന്ദ്രമെന്ന് മന്ത്രി സണ്ണി ജോസഫ് കുറ്റപ്പെടുത്തി. 

റെയിൽവേ അവഗണയ്ക്ക് എതിരെ തിരുവോണ ദിവസം തന്നെ സമരം ആരംഭിച്ചതിലൂടെ കൃത്യമായ രാഷ്ട്രീയ സന്ദേശമാണ് യുഡിഎഫ് നൽകുന്നത്. ഡിവിഷണൽ റെയിൽവേ ഓഫിസിന് മുന്നിൽ യുഡിഎഫ് എം.പിമാർ ഒന്നാകെ സത്യഗ്രഹം ഇരിക്കുന്ന കാഴ്ച. കേന്ദ്ര സർക്കാരിനെ വാമനനോട് ഉപമിച്ചുകൊണ്ടായിരുന്നു മന്ത്രി സണ്ണി ജോസഫിന്‍റെ ഉദ്ഘാടന പ്രസഗം.

ഒക്ടോബറിൽ പ്രാബല്യത്തിൽ വരുന്ന പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ നിന്ന് റെയിൽവേ ബോർഡ് പിന്മാറണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. സമരത്തിന് പിന്തുണയുമായി മന്ത്രി കെ.എ. തുളസി ഉൾപ്പെടെ യുഡിഎഫ് എംഎൽഎമാരും ജനപ്രതികളും എത്തി. രാവിലെ ഒന്‍പതു മുതൽ വൈകിട്ട് ആറുമണിവരെയായിരുന്നു സത്യഗ്രഹം.

ENGLISH SUMMARY:

UDF MPs are holding a protest in Palakkad on Onam day against the division of the Palakkad railway division. This demonstration signifies a strong political message from the UDF, highlighting their opposition to what they perceive as central government neglect.