മുന്‍മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തിനെയോ ഭയക്കുന്നെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വാര്‍ത്തകൊടുത്ത മനോരമക്കെതിരെയാണ് പരാതി. മനോരമയ്ക്കെതിരെ പറയുന്നത് ദുഷ്ടലാക്കോടെയാണ്. മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടില്‍ പണം വന്നു. മകള്‍ക്ക് വിദേശത്ത് കമ്പനിയുണ്ടോ എന്ന് പിണറായി പറയണം. നടന്നത് വിചിത്ര അഴിമതിയെന്നും, സിപിഎമ്മുകാര്‍ പോലും വിശ്വസിക്കില്ലെന്നും പിണറായി തരംതാഴുമെന്ന് കരുതിയില്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. 

Also read: ഞാനോ മകളോ ഒരു ഹവാലയും നടത്തിയിട്ടില്ല; എന്റെ മകളായതിനാല്‍ വിചിത്രമായ നടപടി: പിണറായി

സിഎംആർഎൽ–എക്സാലോജിക് കേസിൽ ഹവാല ഇടപാട് നടന്നതിന് തെളിവുണ്ടെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വാർത്താക്കുറിപ്പില്‍ കഴിഞ്ഞ ദിവസം പിണറായി വാര്‍ത്താസമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. വീണ എന്റെ മകളാണെന്ന കാര്യത്തിൽ തർക്കമില്ല. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് വാർത്ത കൊടുത്തത്. ?. പിണറായി വിജയനു നേരെയായാൽ എന്തും ചെയ്യാമെന്ന് കരുതുന്നു . അന്വേഷണവുമായി വീണ സഹകരിച്ചു. വിവരങ്ങൾ നൽകാൻ ഇനിയും മടിയില്ല. ഞാനോ മകളോ കുടുംബാംഗങ്ങൾ ഒരു ഹവാലയും നടത്തിയിട്ടില്ലെന്ന പൂർണ ബോധ്യമുണ്ട്. 

എനിക്കെതിരെയും സിബിഐ അന്വേഷണമുണ്ടായിരുന്നു. 1996 ൽ ഒരാൾ കണ്ണൂരിൽ വന്ന് സമീപിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് രണ്ടോ മൂന്നോ കോടി രൂപ തന്നുവെന്നാണ് ആരോപണം. അത് തെറ്റാണെന്ന് സി.ബി.ഐയ്ക്ക് ബോധ്യപ്പെട്ടു. ഏറെക്കാലമായി എന്നെ കുടുക്കാൻ ശ്രമിക്കുന്നെന്നും തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് ആരോപിച്ചു

ENGLISH SUMMARY:

Mathew Kuzhalnadan alleges that Pinarayi Vijayan is fearful of something and has stooped to an unexpected level. The allegations revolve around a financial transaction involving Vijayan's daughter and a company.